വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ കെ എസ് യു മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളി മരിച്ചു
ഇടുക്കി : (www.kvartha.com 01.04.2018) വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ എസ് യു മുന്‍ ഇടുക്കി ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പള്ളി(28) മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 2.30 മണിയോടെയായിരുന്നു അന്ത്യം.
ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ തൊടുപുഴ മടക്കത്താനത്ത് നിയാസ് സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന് പിന്നില്‍ കാറിടിച്ചാണ് അപകടമുണ്ടായത്. കാര്‍ അമിത വേഗത്തിലായിരുന്നുവെന്നാണ് വിവരം. സ്‌കൂട്ടറിനു പിന്നിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു നിയാസ്. അപകടത്തെ തുടര്‍ന്ന് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനെ തുടര്‍ന്ന് രാത്രി പത്തുമണിയോടെ കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. എന്നാല്‍ പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.
സ്‌കൂട്ടര്‍ ഓടിച്ചിരുന്ന തൊടുപുഴ സ്വദേശി ഫസലിനും അപകടത്തില്‍ പരിക്കേറ്റു. ഫസല്‍ തൊടുപുഴ ചാഴികാട്ട് ആശുപത്രിയില്‍ ചികിത്സയിലാണ്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ തൊടുപുഴ രാജീവ് ഭവനില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. വൈകിട്ട് അഞ്ച് മണിക്ക് തൊടുപുഴ കാരിക്കോട് നൈനാര്‍ പള്ളിയില്‍ ഖബറടക്കം.

Keywords: KSU former district president Niyas Koorappilli dies in accident, Idukki, News, Treatment, Hospital, Dead Body, Obituary, Politics, Kerala.
Powered by Info News For You

Comments
Post a Comment