മകളെ പീഡിപ്പിച്ചവരില്‍ നിന്നും കേസ് ഒതുക്കിതീര്‍ക്കാന്‍ കൈക്കൂലി വാങ്ങി; മാതാപിതാക്കള്‍ക്കെതിരെ കേസ്
ന്യൂഡല്‍ഹി: (www.kvartha.com 17.04.2018) മകളെ പീഡിപ്പിച്ചവരില്‍ നിന്നും കേസ് ഒതുക്കിതീര്‍ക്കാന്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. പതിനെട്ടുകാരിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ മാതാവിനെ അറസ്റ്റ് ചെയ്ത പോലീസ് പിതാവിന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. ഡെല്‍ഹിയിലാണ് സംഭവം.
2017ല്‍ തന്നെ രണ്ട് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി പോലീസില്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിലിറങ്ങിയ ഒരാള്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെ ഒത്തുതീര്‍പ്പിനായി സമീപിക്കുകയായിരുന്നു. കേസ് ഒതുക്കി തീര്‍ക്കാമെങ്കില്‍ 20 ലക്ഷം രൂപ തരാമെന്നായിരുന്നു വാഗ്ദാനം.
എന്നാല്‍ സാധാരണക്കാരായ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പ്രതികളുടെ ഈ ആവശ്യം അംഗീകരിക്കുകയും കേസ് പിന്‍വലിക്കാന്‍ മകളില്‍ സമ്മര്‍ദം ചെലുത്തുകയും ചെയ്തു.
എന്നാല്‍ കോടതിയില്‍ തന്റെ മൊഴി മാറ്റിപ്പറയാന്‍ പെണ്‍കുട്ടി തയ്യാറായിരുന്നില്ല. ഇതോടെ ഭീഷണിയും മര്‍ദനവും തുടങ്ങിയെന്നും പെണ്‍കുട്ടി പറഞ്ഞു. തങ്ങള്‍ പാവങ്ങളാണെന്നും കേസ് പിന്‍വലിച്ചാല്‍ നല്ലൊരു തുക കിട്ടുമെന്നും മാതാപിതാക്കള്‍ പെണ്‍കുട്ടിയോട് പറഞ്ഞു.
എന്നാല്‍ തന്നെ ഉപദ്രവിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ലെന്ന നിലപാടില്‍ പെണ്‍കുട്ടി ഉറച്ചുനിന്നു. ഒടുവില്‍ മാതാപിതാക്കളുടെ നിര്‍ബന്ധം സഹിക്കാതെ വന്നപ്പോള്‍ പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനിലെത്തി ഇതുസംബന്ധിച്ച് പരാതി നല്‍കുകയായിരുന്നു.
കേസ് പിന്‍വലിക്കുന്നതിന് വേണ്ടി പ്രതികള്‍ മാതാപിതാക്കള്‍ക്ക് നല്‍കിയ പണം സഹിതമാണ് പെണ്‍കുട്ടി സ്‌റ്റേഷനിലെത്തിയത്. തുടര്‍ന്ന് സംഭവത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Keywords: 18-Year-Old Delhi Girl Gets Parents Booked for Striking Deal with molest Accused, New Delhi, News, Police, Case, Molestation, Complaint, National.
Powered by Info News For You

Comments
Post a Comment