വെള്ളൂര്‍ കൊട്ടണച്ചേരി ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കവര്‍ന്നു

പയ്യന്നൂര്‍:(www.kvartha.com 21/04/2018) വെള്ളൂര്‍ കൊടക്കത്ത് കൊട്ടണച്ചേരി ദേവസ്വം ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കവര്‍ന്നു. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കവര്‍ന്നത്. പുലര്‍ച്ചെ ക്ഷേത്രത്തിലെ ശുചീകരണ ജോലിക്കെത്തിയവരാണ് ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ചിട്ടിരിക്കുന്നത് കണ്ട് കമ്മിറ്റിക്കാര്‍ക്ക് വിവരം നല്‍കിയത്.

ക്ഷേത്ര മതില്‍ക്കെട്ടിനകത്തെ രണ്ടു ഭണ്ഡാരങ്ങളും നടപ്പന്തലിന് സമീപമുള്ള ഒരു ഭണ്ഡാരവുമുള്‍പ്പെടെ മൂന്ന് ഭണ്ഡാരങ്ങളാണ് കുത്തിപ്പൊളിച്ചിരിക്കുന്നത്. ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിച്ച് പണം കവര്‍ന്ന ശേഷം സംഭവം പെട്ടെന്ന് ശ്രദ്ധയില്‍പെടാതിരിക്കാനായി അടച്ച് വെച്ച നിലയിലായിരുന്നു. ഈ പ്രദേശങ്ങളിലെ പ്രമുഖ ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളാണ് കവര്‍ച്ച ചെയ്തിരിക്കുന്നത്. ഭണ്ഡാരങ്ങളില്‍ നിന്ന് ഇരുപത്തയ്യായിരം രൂപയെങ്കിലും കവര്‍ന്നിട്ടുണ്ടാകുമെന്ന ക്ഷേത്രം സമുദായിയുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൂന്നാഴ്ച മുമ്പ് കൊഴുമ്മലിലെ ക്ഷേത്രത്തിലും ഭണ്ഡാരം കവര്‍ച്ച ചെയ്ത സംഭവമുണ്ടായിരുന്നു.

News, Payyannur, Kannur, Kerala, Temple, theft, Police, Complaint, Religion, Donation box of Vellore Kottanacheri Temple stolen

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Payyannur, Kannur, Kerala, Temple, theft, Police, Complaint,  Religion, Donation box of Vellore Kottanacheri Temple stolen


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?