തെരുവില്‍ യുവാക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്റര്‍; വീഡിയോ വൈറല്‍

മുംബൈ:(www.kasargodvartha.com 17/04/2018) തെരുവില്‍ യുവാക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. മുംബൈയിലെ രാത്രി യാത്രയ്ക്കിടെ ക്രിക്കറ്റ് കളിക്കുന്ന യുവാക്കളെ കണ്ട സച്ചിന്‍ കാര്‍ നിര്‍ത്തി അടുത്തെത്തി ബാറ്റ് വാങ്ങി കളി തുടങ്ങുകയായിരുന്നു. യുവാക്കള്‍ക്കൊപ്പം മുംബൈ തെരുവില്‍ ക്രിക്കറ്റ് കളിക്കുന്ന മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കഴിഞ്ഞ രാത്രി മുംബൈയിലെ തെരുവില്‍ ക്രിക്കറ്റ് കളിച്ചുകൊണ്ടിവരുന്ന ചെറുപ്പക്കാരെയാണ് ക്രിക്കറ്റിന്റെ ദൈവം എന്നു വിശേഷിപ്പിക്കുന്ന സച്ചിന്‍ ഞെട്ടിച്ചത്.

News, Mumbai, National, Cricket, Sports, Video, Social-Media, Sachin Tendulkar, Sachin Tendulkar playing cricket on the streets of Mumbai

യാത്രയ്ക്കിടെ ക്രിക്കറ്റ് കളിക്കുന്ന യുവാക്കളെ കണ്ട സച്ചിന്‍ കാര്‍ നിര്‍ത്തി അവരുടെ അടുത്തെത്തി. ബാറ്റ് വാങ്ങി കളി തുടങ്ങി. അതുവഴി കടന്നുപോയ ചിലര്‍ തെരുവില്‍ കളിക്കുന്ന ഇതിഹാസത്തെ തിരിച്ചറിഞ്ഞ് കാര്‍ നിര്‍ത്തി ദൃശ്യം മൊബൈലില്‍ പകര്‍ത്തി. മറ്റു ചിലര്‍ സച്ചിനൊപ്പം സെല്‍ഫിയെടുത്തു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ ആരെയും നിരാശപ്പെടുത്തിയില്ല. ഈ വീഡിയോ വിനോദ് കാംബ്ലിയാണ് ട്വീറ്റ് ചെയ്തത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?