യുവാവ് സ്വയം കഴുത്തറുത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി; അതീവ ഗുരുതരാവസ്ഥയില്‍ യുവാവിനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 13.04.2018) യുവാവ് സ്വയം കഴുത്തറുത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടി. അതീവ ഗുരുതരാവസ്ഥയില്‍ യുവാവിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആസാം സ്വദേശിയും പാണത്തൂരിലെ ചെങ്കല്‍ ക്വാറിയില്‍ ജോലി ചെയ്യുകയും ചെയ്യുന്ന പ്രേം (35) ആണ് സ്വയം കഴുത്തറുത്ത് കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയത്.

കൂടെ ജോലി ചെയ്യുന്നവര്‍ ഉടന്‍ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിക്കുകയും നില ഗുരുതരമായതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കരിങ്കല്‍ ക്വാറിക്ക് സമീപം ക്വാറി ഉടമയുടെ കെട്ടിടത്തിന് മുകളിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ച് ജോലി ചെയ്യുന്നത്. പുലര്‍ച്ചെ യുവാവിന്റെ അലര്‍ച്ച കേട്ടാണ് കൂടെയുള്ളവര്‍ ഓടിയെത്തിയത്. അപ്പോഴേക്കും യുവാവ് കഴുത്തറുത്ത് കെട്ടിടത്തില്‍ നിന്നും താഴേക്ക് ചാടിയിരുന്നു. കഞ്ചാവ് ലഹിരിയിലാണ് യുവാവ് കഴുത്തറുത്തതെന്നാണ് കൂടെയുള്ളവര്‍ പോലീസിനോട് സൂചിപ്പിച്ചിട്ടുള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Kanhangad, Suicide-Attempt, Medical College Hospital, Admitted, Youth attempts suicide, Hospitalized  
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?