ആസിഫയുടെ ക്രൂരകൊലപാതകം യൂത്ത് ലീഗ് റാലിയില്‍ പ്രതിഷേധമിരമ്പി

കാസര്‍കോട് (www.evisionnews.co): ജമ്മു കാശ്മീരിലെ കത്വയില്‍ എട്ടുവയസുകാരി ആസിഫയെ ക്രൂരമായി പീഡിപ്പിച്ച് മൃഗീയമായി കൊലപ്പെടുത്തിയതിനെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി കാസര്‍കോട് നഗരത്തില്‍ നടത്തിയ റാലിയില്‍ പ്രതിഷേധമിരമ്പി. ഫിര്‍ദൗസ് ബസാറില്‍ നിന്ന് ആരംഭിച്ച് നഗരംചുറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ച റാലിയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന പ്രതിഷേധ സംഗമം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സ്വാഗതം പറഞ്ഞു.
 
മുസ്്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.എം ഇഖ്ബാല്‍, മുനിസിപ്പല്‍ പ്രസിഡണ്ട് വി.എം മുനീര്‍, യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ യൂസുഫ് ഉളുവാര്‍, ഹാരിസ് പട്‌ള, മന്‍സൂര്‍ മല്ലത്ത്, എം.എ നജീബ്, നൗഷാദ് കൊത്തിക്കാല്‍, നേതാക്കളായ സഹീര്‍ ആസിഫ്, ഷംസുദ്ധീന്‍ കൊളവയല്‍, സിദ്ധീഖ് സന്തോഷ് നഗര്‍, റഊഫ് ബായിക്കര, കെ.കെ ബദ്‌റുദ്ധീന്‍, ഖാലിദ് പച്ചക്കാട്, ഷംസുദ്ധീന്‍ കിന്നിംഗാര്‍, ബി.ട്ടി അബ്ദുല്ലക്കുഞ്ഞി, നൗഫല്‍ തായല്‍, യു.വി ഇല്യാസ്, എം.ബി ഷാനവാസ്, ആസിഫ് മാളിക, ഹാരിസ് തായല്‍, ടി.കെ ഹസീബ്, റഹ്്മാന്‍ തൊട്ടാന്‍, സിദ്ധീഖ് ബോവിക്കാനം, ഹാരിസ് അങ്കക്കളരി, അസ്്‌ലം കീഴൂര്‍, ഷാമിര്‍ ആറങ്ങാടി, സലീം ബാരിക്കാട്, നിസാര്‍ തങ്ങള്‍, ജലീല്‍ തുരുത്തി, ഹാരിസ് ബെദിര, മുജീബ് കമ്പാര്‍, ജീലാനി കല്ലങ്കൈ, സി.ടി റിയാസ്, അര്‍ഷാദ്, കെ.എം.റഹ്മാന്‍, ഷഫീഖ് ആലൂര്‍, അബ്ദുല്ല ഒറവങ്കര, അഷ്‌റഫ് ബോവിക്കാനം, ത്വാഹ തങ്ങള്‍ ചേരൂര്‍ നേതൃത്വം നല്‍കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?