ചങ്ങനാശേരിയുടെ ഹൃദയഭാഗത്ത് സര്‍ക്കാര്‍ ആരംഭിക്കാനിരുന്ന ഫ്‌ളാറ്റ് നിര്‍മ്മാണ പദ്ധതിക്കും തിരിച്ചടി, വാങ്ങാന്‍ ആരും വരുന്നില്ല

കോട്ടയം:(www.kvartha.com 02/04/2018) ഏറെ പ്രതീക്ഷയോടെ പിണറായി സര്‍ക്കാര്‍ ചങ്ങനാശേരിയില്‍ ആരംഭിക്കാനിരുന്ന ഫ്‌ളാറ്റ് നിര്‍മ്മാണ പദ്ധതിക്കും തിരിച്ചടി. രണ്ട് വര്‍ഷം മുമ്പ് അംഗീകാരം ലഭിച്ച പദ്ധതിയോട് ഇതുവരെ താത്പര്യം പ്രകടിപ്പിച്ച് ആരും തന്നെ എത്തിയില്ല. ചങ്ങനാശേരി റവന്യൂ ടവറിനോട് ചേര്‍ന്നുള്ള കേരള ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ സ്ഥലത്തായിരുന്നു ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ പദ്ധതി. ഇതിന് 2016 ഫെബ്രുവരി 27ന് സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തു.

ചങ്ങനാശേരിയുടെ ഹൃദയ ഭാഗത്ത് തന്നെയാണ് പദ്ധതിക്ക് അനുകൂലമായ സ്ഥലമെന്നിരിക്കെ നിരവധിയാളുകള്‍ എത്തുമെന്നായിരുന്നു സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.എന്നാല്‍ കണക്ക് കൂട്ടലെല്ലാം തെറ്റിക്കുന്ന രീതിയിലായിരുന്നു പിന്നീടുള്ള പോക്ക്. ഫ്‌ളാറ്റ് സമുച്ഛയത്തിനായി ഡിമാന്റ് സര്‍വ്വേ നടത്തിയപ്പോള്‍ ആവശ്യക്കാരാരും എത്താതിരുന്നതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു. ചരിത്ര പ്രധാന്യമുള്ള നഗരം, ഗതാഗത സൗകര്യം, അര കിലോമീറ്റര്‍ അകലെ റെയില്‍വേ സ്‌റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ്‌റ്റേഷന്‍, എന്നിവയെല്ലാം കണക്കാക്കിയാണ് ഇവിടെ ഫ്‌ളാറ്റ് നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ ഫ്‌ളാറ്റിനോട് താത്പര്യം പ്രകടിപ്പിച്ച് ആരും എത്താതിനും നിരവധി കാരണങ്ങള്‍ ഉയരുന്നുണ്ട്.

News, Kottayam, Kerala, Government, Flat,Changanacherry flat construction in dilemma


പദ്ധതി ആരംഭിക്കാനാകാത്തതിനാല്‍ നിലവില്‍ സ്ഥലം ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഫ്‌ളാറ്റ് നിര്‍മ്മിക്കുന്നില്ലെങ്കില്‍ മറ്റു പദ്ധതികള്‍ നടപ്പാക്കാന്‍ സ്ഥലം ഉപയോഗപ്പെടുത്തണമെന്നും വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു. അതേ സമയം, പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. വീണ്ടും ഡിമാന്‍ഡ് സര്‍വ്വെ നടത്തി ആവശ്യക്കാരെ കണ്ടെത്താനാണ് സര്‍ക്കാര്‍ തീരുമാനം.

72 ഫ്‌ളാറ്റുകള്‍ ഉള്‍പ്പെടുന്ന ഫ്‌ളാറ്റ് സമുച്ഛയം നിര്‍മ്മിക്കാനാണ് തീരുമാനം. അതിനാല്‍ കുറഞ്ഞത് അമ്പത് ഫ്‌ളാറ്റിനെങ്കിലും മുന്‍കൂര്‍ പണം ലഭിക്കേണ്ടതുണ്ട്. ഇത്തരക്കാരെ കണ്ടെത്തുകയെന്ന വലിയ പ്രതിസന്ധിയാണ് നിലവില്‍ സര്‍ക്കാര്‍ നേരിടുന്നത്. ചങ്ങനാശേരിയുടെ ഹൃദയഭാഗത്ത് കേരള ഭവന നിര്‍മ്മാണ ബോര്‍ഡിന് 75 സെന്റ് സ്ഥലമാണുള്ളത്. ഇതില്‍ 59.20 സെന്റാണ് ഫ്‌ളാറ്റ് നിര്‍മ്മിക്കാനായി മാറ്റിവെച്ചിരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Government, Flat,Changanacherry flat construction in dilemma


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?