നടന്‍ സുരേഷ് ഗോപിയെയും സമരാനുകൂലികള്‍ വഴിയില്‍ തടഞ്ഞു: കീഴാള വിഭാഗത്തിന്റെ ഉജ്ജ്വല വിജയമായി ദളിത് ഹര്‍ത്താല്‍

തിരുവനന്തപുരം: (www.kvartha.com 09.04.2018) നടനും എം പിയുമായ സുരേഷ് ഗോപിയെയും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു. ചെങ്ങന്നൂരിലെ ബി ജെ പിയുടെ തെരെഞ്ഞെടുപ്പ് പ്രചാരണത്തിന് പോവുകയായിരുന്ന സുരേഷ് ഗോപിയെ തിരുവല്ലയില്‍ വെച്ചാണ് തടഞ്ഞത്.

ആരെയും കൂസാത്ത പോരാട്ടനൈരന്തര്യത്തിന്റെ നേരടയാളമായി മാറുകയാണ്. കേരളത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ദളിത് ഹര്‍ത്താല്‍. ഹര്‍ത്താല്‍ പ്രഖ്യാപിച്ചതു മുതല്‍ മൗനം പാലിച്ച കേരളത്തിലെ മുഖ്യധാര രാഷ്ട്രീയ കക്ഷികളുടേതടക്കമുള്ള പിന്തുണ നേടി നേടിയാണ് ദളിത് ഹര്‍ത്താല്‍ വിജയമായി മാറുന്നത്. അരികുവത്കരിക്കപ്പെട്ടവരുടെ സമരാഹ്വാനത്തെ മുഖവിലക്കെടുക്കാത്ത വിവിധ തൊഴില്‍മേഖലകളിലെ സംഘടനകള്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചവരെ പുച്ഛിച്ചുതള്ളിയതിനുള്ള മറുപടിയായി മാറുകയാണ് ഹര്‍ത്താലിന്റെ വിജയം.

Kerala, Thiruvananthapuram, News, Harthal, Cine Actor, Suresh Gopi, BJP, Dalits, Harthal; Suresh Gopi Blocked

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, News, Harthal, Cine Actor, Suresh Gopi, BJP, Dalits, Harthal; Suresh Gopi Blocked 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?