ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ ലോറി മറിഞ്ഞു: യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്
കുമ്പള (www.evisionnews.co): ഓടിക്കൊണ്ടിരുന്ന കാറിന് മേല്‍ ലോറി മറിഞ്ഞു. കാര്‍ യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ടു. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ കുമ്പള മാവിനക്കട്ടയിലാണ് അപകടം. ചെമ്മനാട്ടെ നിസാമും കുടുംബവും സഞ്ചരിച്ച ഇന്നോവ കാറിന് മുകളിലാണ് ലോറി മറിഞ്ഞത്. മംഗലാപുരം വിമാനത്താവളത്തിലേക്ക് പോവുകയായിരുന്നു കുടുംബം. പച്ചക്കറി കയറ്റി കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ട് കാറിന്റെ മുകളിലേക്ക് മറിഞ്ഞത്. കാര്‍ മുന്നോട്ട് നീങ്ങിയത് കൊണ്ട്് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
Powered by Info News For You

Comments
Post a Comment