നാട്ടുകാരെ ഭീതിയിലാഴ്ത്തി കിണറ്റില്‍ സ്‌ഫോടന ശബ്ദം, സംഭവം ഇങ്ങന
ചെങ്ങന്നൂര്‍: (www.kvartha.com 18.04.2018) നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടുവളപ്പില്‍ സ്‌ഫോടന ശബ്ദം നാട്ടുകാരെ ഭീതിയിലാഴ്ത്തി. മുനിസിപ്പല്‍ സ്റ്റേഡിയത്തിനടുത്ത് നരേന്ദ്രഭൂഷണ്‍ റോഡിന് സമീപം വീട്ടുവളപ്പിലെ കിണറ്റിലായിരുന്നു സ്‌ഫോടനം. ഇലക്ക്ട്രിക് ഡിറ്റണേറ്റര്‍ ഉപയോഗിച്ച് അനുമതിയില്ലാതെ കിണറ്റിലെ പാറപൊട്ടിച്ചതാണ് വലിയ ശബ്ദത്തില്‍ സ്‌ഫോടനമുണ്ടാക്കിയത്.
വൈകുന്നേരം മൂന്നു മണിയോടെ വലിയ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഭയപ്പെട്ടു. കെട്ടിടം കുലുങ്ങുന്ന പ്രതീതിയുണ്ടായെന്ന് സമീപവാസികള്‍ പറഞ്ഞു. ആളുകള്‍ ഓടിക്കൂടി നടത്തിയ പരിശോധനയിലാണ് കിണറ്റില്‍ സ്‌ഫോടനം നടന്നതായി കണ്ടെത്തിയത്. വീട്ടുവളപ്പില്‍ മറുനാടന്‍ തൊഴിലാളികള്‍ ജോലിചെയ്യുന്നുണ്ടായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ ഒരാള്‍ ഇവിടെ നിന്നും ഓടിപ്പോയത് ദുരൂഹത പരത്തി.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് ചെങ്ങന്നൂര്‍ വില്ലേജ് ഓഫീസര്‍ ദീപക്കും എത്തി പരിശോധിച്ചു. അനുമതിയില്ലാതെ ഡിറ്റണേറ്റര്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയതിനെ തുടര്‍ന്ന് പണി നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയാതി വില്ലേജ് ഓഫീസര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Alappuzha, Well, Bomb Blast, Sound, People were Terrified, Chengannur, Fear of natives is the blast in the well

Powered by Info News For You

Comments
Post a Comment