ഇസ്‌റാഈലിന് പിറകെ ഹുസൈനും കാസര്‍കോട്ട് അന്ത്യവിശ്രമം

കാസര്‍കോട്: (www.kasargodvartha.com 01.04.2018) യു.പി സ്വദേശികളും ഉറ്റസുഹൃത്തുക്കളുമായ മുഹമ്മദ് ഹുസൈനും ഇസ്രാഈലിനും അന്ത്യവിശ്രമം കാസര്‍കോട്ട് തന്നെ. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ മൊഗ്രാല്‍ കൊപ്പളത്ത് വെച്ചാണ് ഇരുവരും ട്രെയിന്‍ തട്ടിമരിച്ചത്. ഇസ്രാഈലിന്റെ മൃതദേഹം നേരത്തെ തന്നെ തളങ്കര മാലിക്ദിനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയിരുന്നു.ഹുസൈന്റെ മൃതദേഹം ഞായറാഴ്ച മാലിക് ദിനാര്‍ ഖബര്‍സ്ഥാനില്‍ തന്നെ ഖബറടക്കുകയായിരുന്നു. യു.പി റാണിപൂര്‍ സ്വദേശിയാണ് മുഹമ്മദ് ഹുസൈന്‍. സുഹൃത്ത് ഇസ്രാഈലിനൊപ്പം ടൈല്‍സിന്റെ ജോലിക്ക് കാസര്‍കോട്ടേക്ക് വന്നതായിരുന്നു.

Kasaragod, Death, Train, Kerala, News, Malik deenar, Funeral ceremony of Husain at Malik deenar.

ഹുസൈന്റെ പിതാവ് വാരിസ് അലി സൗദി അറേബ്യയിലായിരുന്നതിനാല്‍ കാസര്‍കോട്ടെത്താന്‍ വൈകുകയായിരുന്നു. മുഹമ്മദ് ഹുസൈന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്നായിരുന്നു കരുതിയിരുന്നത്. പിതാവെത്തിയതോടെ കാസര്‍കോട്ട് തന്നെ അടക്കം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തളങ്കര ദീനാര്‍ ഐക്യവേദിയും ലീഗ് നേതാവ് മുഹമ്മദ്കുഞ്ഞി തായലങ്ങാടിയും ഇസ്രാഈലിന്റെയും ഹുസൈന്റെയും അന്ത്യകര്‍മങ്ങള്‍ക്ക് വേണ്ട സഹായവും സൗകര്യവും ചെയ്തുകൊടുക്കുകയായിരുന്നു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ അടക്കമുള്ള ജനപ്രതിനിധികളുള്‍പ്പെടെ വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്.

Related News:
ഇസ്രാഈലിനെ മരണം തട്ടിയെടുത്തത് പ്രിയതമയെ കാണാന്‍ നാട്ടില്‍പോകാനുള്ള ഒരുക്കത്തിനിടെ; മുഹമ്മദ് ഹുസൈന്റെ മൃതദേഹം ഒരുനോക്കു കാണാന്‍ പിതാവ് സൗദി അറേബ്യയില്‍ നിന്ന് കാസര്‍കോട്ടെത്തും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Death, Train, Kerala, News, Malik deenar, Funeral ceremony of Husain at Malik deenar.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?