മാതാപിതാക്കള്‍ കണ്‍കണ്ട ദൈവം! മാതാപിതാക്കളുടെ ഫോട്ടോ വെച്ച് കണിയൊരുക്കി വേറിട്ടൊരു വിഷു ആഘോഷവുമായി കാസര്‍കോട് സ്വദേശി


ബംഗളൂരു: (www.kasargodvartha.com 15.04.2018) മാതാപിതാക്കളുടെ ഫോട്ടോ വെച്ച് കണിയൊരുക്കി വേറിട്ടൊരു രീതിയില്‍ വിഷു ആഘോഷിച്ച് ശ്രദ്ധേയനായി കാസര്‍കോട് സ്വദേശി. കാസര്‍കോട് ചായ്യോം സ്വദേശിയും സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് പരേതനായ എന്‍.സി.എം രാധാകൃഷ്ണന്റെ മകനുമായ രഞ്ജിത്ത് രാധാകൃഷ്ണനും കുടുംബവുമാണ് ബംഗളൂരുവിലെ ഫ്‌ളാറ്റില്‍ വേറിട്ട കണിയൊരുക്കിയത്.

കണി വസ്തുക്കളോടൊപ്പം ഈശ്വര വിഗ്രഹങ്ങള്‍ക്കു പകരം തന്റേയും ഭാര്യയുടേയും മാതാപിതാക്കളുടെ ഫോട്ടോ വെച്ചാണ് ഇവര്‍ കണിയൊരുക്കിയത്. രഞ്ജിത്തിന്റേയും ഭാര്യ ദീപ്തിയുടേയും ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറം ലോകം ഇക്കാര്യം അറിഞ്ഞത്. മാതാപിതാക്കളാണ് കണ്‍കണ്ട ദൈവങ്ങളെന്നും, തങ്ങളുടെ മക്കളിലേക്ക് ഈ സന്ദേശമെത്തിക്കാനാണ് ഇത്തരമൊരു കണിയൊരുക്കിയതെന്നും കുടുംബം പറഞ്ഞു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Photo, Kerala, News, Vishukkani, Mother and Father Photo, Bangluru, Karnataka, Variety Vishu celebration by Kasaragodan family
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?