കൊച്ചി ബിനാലെ സിഇഒ രാജിവെച്ചു; ഓഡിറ്ററും ചുമതലയൊഴിഞ്ഞു
തിരുവനന്തപുരം: (www.kvartha.com 06.04.2018) രണ്ടു വര്‍ഷത്തിലൊരിക്കല്‍ നാലു മാസം നടക്കുന്ന കൊച്ചി അന്താരാഷ്ട്ര ബിനാലെയുടെ നാലാം എഡിഷനു മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംഘാടക സമിതിയില്‍ രൂക്ഷമായ ആഭ്യന്തര പ്രശ്‌നങ്ങളെന്നു സൂചന. ബിനാലെ ഫൗണ്ടേഷന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ രാജിവെച്ചു.
സി ഇ ഒ മഞ്ജു സാറ രാജന്‍, എക്‌സിബിഷന്‍ ഓഫീസര്‍ മറിയം ജോസഫ് എന്നിവരും ഫൗണ്ടേഷന്റെ സ്റ്റാറ്റിയൂട്ടറി ഓഡിറ്റര്‍മാരായ ശ്രീധര്‍ ആന്‍ഡ് കമ്പനിയുമാണ് വിട്ടുപോയത്. സംസ്ഥാന സര്‍ക്കാരില്‍ നിന്നുള്‍പ്പെടെ വന്‍തുക ലഭിക്കുന്ന ബിനാലെയുടെ സാമ്പത്തിക ഇടപാടുകള്‍ സുതാര്യമല്ല എന്ന വിമര്‍ശനം നിലനില്‍ക്കെയാണ് പ്രമുഖരുടെ രാജി. അടുത്ത ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് നാലാം എഡിഷന്‍.
ഇത്തവണത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തി എട്ടു കോടി രൂപയാണ് സര്‍ക്കാര്‍ ഇതിന് അനുവദിച്ചത്. 2016 ഡിസംബറിലെ മൂന്നാം ബിനാലെയ്ക്ക് ഏഴ് കോടി നല്‍കിയിരുന്നു. എന്നാല്‍ ഫൗണ്ടേഷന്റെ സാമ്പത്തിക വിഭാഗവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉള്ളില്‍ത്തന്നെ പുകഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് അന്താരാഷ്ട്ര പ്രശസ്തമായ ടൈം മാഗസിനില്‍ ഉള്‍പ്പെടെ പ്രവര്‍ത്തിച്ച മാധ്യമ പ്രവര്‍ത്തക കൂടിയായ മഞ്ജു സാറ രാജന്‍ രാജി വച്ചത് എന്ന് അറിയുന്നു.
കഴിഞ്ഞ നവംബറില്‍ കാലാവധി അവസാനിച്ചെങ്കിലും ഫൗണ്ടേഷന്റെ അഭ്യര്‍ത്ഥന മാനിച്ച് പദവിയില്‍ തുട തുടരുകയായിരുന്നു അവര്‍. എന്നാല്‍ കരാര്‍ പുതുക്കേണ്ടെന്ന് കഴിഞ്ഞ മാസം പകുതിയോടെ തീരുമാനിക്കുകയും രാജി നല്‍കുകയുമായിരുന്നു. മൂന്നാം ബിനാലെയ്ക്ക് തൊട്ടുമുമ്പാണ് അവരെ സി ഇ ഒ ആക്കിയത്.
കഴിഞ്ഞ നവംബറില്‍ മുംബൈയില്‍ ചേര്‍ന്ന ബിനാലെ ട്രസ്റ്റ് യോഗത്തില്‍ സാമ്പത്തിക നടത്തിപ്പിനേക്കുറിച്ച് ട്രഷററും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ ബോണി തോമസും സി ഇ ഒയും ചില വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി സാമ്പത്തിക വിഭാഗം മേധാവിയെ മാറ്റി. എന്നാല്‍ പകരം നിയമനം നടത്തിയില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു പിന്നിലെന്നാണ് വിവരം.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് പ്രമുഖ ദേശീയ ദിനപത്രം ബിനാലെയുമായി ബന്ധപ്പെട്ട അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടിലെ കടുത്ത പരാമര്‍ശങ്ങള്‍ പുറത്തുവിട്ടിരുന്നു. അതിനു പിന്നാലെ അതേ മാധ്യമ ഗ്രൂപ്പിന്റെ മലയാളം വാരികയാണ് സിഇഒയുടെയും മറ്റും രാജി പുറത്തുകൊണ്ടുവന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi Biennale CEO left from the post, Thiruvananthapuram, News, Resignation, Media, Controversy, Criticism, Kerala.

Powered by Info News For You

Comments
Post a Comment