ജനമൈത്രി പോലീസിനെ പിന്തുണച്ചും മുന്‍ ഡിജിപി ടി പി സെന്‍കുമാറിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയന്‍; പ്രായമായവരെ പരിചരിക്കേണ്ടെന്ന പഴയ പോലീസ് മേധാവിയുടെ പ്രതികരണം ആശ്ചര്യകരം, നടപ്പാക്കുമെന്ന് ആരും കരുതേണ്ടെന്നും മുന്നറിയിപ്പ്
കോട്ടയം: (www.kvartha.com 05.04.2018) ജനമൈത്രി പോലീസിനെ പിന്തുണച്ചും മുന്‍ ഡിജിപി ടി.പി.സെന്‍കുമാറിനെ തള്ളിപ്പറഞ്ഞും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രായമായവരെ പരിചരിക്കേണ്ടെന്ന പഴയ പോലീസ് മേധാവിയുടെ പ്രതികരണം കണ്ടു. ഇത്തരം പ്രതികരണങ്ങള്‍ ആശ്ചര്യകരമാണെന്നും അത് നടപ്പാക്കുമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിനത്തില്‍ പ്രതിനിധി സമ്മേളനം ഉദ് ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
എന്ത് വന്നാലും ജനമൈത്രി പോലീസ് സംവിധാനത്തില്‍ നിന്ന് പിന്നോട്ടില്ല. പ്രായമായവര്‍ക്ക് സഹായം നല്‍കേണ്ടത് പോലീസിന്റെ ചുമതലയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. പോലീസിന്റെ പെരുമാറ്റം നന്നാകണം. ഒരു ഘട്ടത്തിലും മാന്യത കൈവിട്ട് പോലീസ് പ്രവര്‍ത്തിക്കാന്‍ പാടില്ല. പോലീസിന് ജോലിഭാരം കൂടുതലാണെന്നത് മനസിലാക്കുന്നു. അതിനാല്‍ തന്നെ സേനയിലെ അംഗബലം കൂട്ടും. കൃത്യനിര്‍വഹണത്തിനിടെ മരിക്കുന്നവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ജനമൈത്രി പോലീസ് ഉന്നതരുടെ പ്രതിച്ഛായ കൂട്ടാന്‍ മാത്രമേ ഉപകരിക്കൂവെന്നായിരുന്നു സെന്‍കുമാറിന്റെ പ്രസ്താവന. യഥാര്‍ത്ഥ ഡ്യൂട്ടിക്ക് അപ്പുറമുള്ള ക്ഷേമപ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ക്രമസമാധാനവും അന്വേഷണവും നടത്താന്‍ പോലീസിനു സമയമില്ലാതെ വരും. അങ്ങനെ വരുമ്പോള്‍ മുന്നിലെത്തുന്ന നിസ്സഹായരോടു പോലീസ് മോശമായി പെരുമാറുമെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.
ജനമൈത്രിക്കു നല്‍കിയ പകുതി തുകയെങ്കിലും പോലീസ് സ്‌റ്റേഷനില്‍ അനുവദിച്ചിരുന്നെങ്കില്‍ നാട്ടുകാരെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കാമായിരുന്നു. മൃതദേഹത്തെ മറയ്ക്കാനുള്ള തുണിക്കുള്ള കാശുപോലും നാട്ടുകാരില്‍നിന്നു വാങ്ങേണ്ട ഗതികേടിലാണു പോലീസ്. കേസുകളുടെ എണ്ണം തികയ്ക്കാന്‍ പോലീസുകാര്‍ക്കു ടാര്‍ഗറ്റുണ്ട്. ഇത്ര കേസ് പിടിക്കാന്‍ പറയുമ്പോള്‍ പിന്നെ ഉദ്യോഗസ്ഥര്‍ അതു മാത്രം പിടിക്കാന്‍ നിര്‍ബന്ധിതരാകും. അതോടെ നിരപരാധികള്‍ പോലും പീഡിപ്പിക്കപ്പെടും. ജില്ലാതലത്തിലാണു ടാര്‍ഗറ്റ് നല്‍കുകയെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.

Keywords: Former Police chief's response surprising: Pinarayi, Kottayam, News, Chief Minister, Pinarayi vijayan, Police, Inauguration, Family, Probe, Kerala.
Powered by Info News For You

Comments
Post a Comment