സംഘ്പരിവാര്‍ പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് അധ്യക്ഷന്‍: ബദിയടുക്ക മുസ്ലിം ലീഗ് കമ്മിറ്റി പ്രതിഷേധിച്ചു


ബദിയടുക്ക: കോണ്‍ഗ്രസ് നേതാവും ഗ്രാമപഞ്ചാചയത്ത് പ്രസിഡണ്ടുമായ കെ.എന്‍ കൃഷ്ണ ഭട്ട് സംഘ് പരിവാരങ്ങള്‍ ബദിയടുക്കയില്‍ സംഘടിപ്പിക്കുന്ന സമ്മേള നത്തില്‍ അദ്ധ്യക്ഷനാവുന്നതില്‍ മുസ്ലിം ലീഗ് ബദിയടുക്ക പഞ്ചായത്ത് ഭാരവാഹികളുടെ യോഗം അമര്‍ഷം രേഖപ്പെടുത്തി. പരിപാടിയില്‍ നിന്നും കൃഷ്ണ ഭട്ട് മാറി നില്‍ക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ മണ്ഡലം ജില്ലാ കമ്മിറ്റികള്‍ക്ക് പരാതിയും നല്‍കി. അല്ലാത്തപക്ഷം പഞ്ചായത്ത് ഭരണ സമിതിയില്‍ മുസ്ലിം ലീഗ് മെമ്പര്‍മാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നല്‍കുന്ന പിന്തുണ പിന്‍വലിക്കുന്നതടക്കമുള്ള കടുത്ത നിലപാടിലേക്ക് പാര്‍ട്ടി പോകുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. യോഗത്തില്‍ ബദ്‌റുദ്ധീന്‍ താസിം അധ്യക്ഷത വഹിച്ചു. അന്‍വര്‍ ഓസോണ്‍, അബ്ബാസ് ഹാജി ബിര്‍മിനട്ക്ക, ഹസൈനാര്‍ ഹാജി മാളിക, അബ്ദുല്ല ചാലക്കര, ഹമീദ് പള്ളത്തടുക്ക സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?