വിഷ്ണു കുടുങ്ങും: കത്വ ബലാത്സംഗത്തെ ന്യായീകരിച്ച ആ എസ് എസുകാരനെതിരേ കേസ്

തിരുവനന്തപുരം: (www.kvartha.com 14.04.2018) കശ്മീരിലെ കത്വവയില്‍ ക്രൂരബലാത്സംഗത്തിനിരയായി എട്ടുവയസ്സുകാരി കൊല്ലപ്പെട്ട സംഭവത്തെ ന്യായീകരിച്ച ആര്‍എസ്എസ് പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറിനെതിരേയാണ് പനങ്ങാട് പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. ഇയാളെ ഉടന്‍ അറസ്റ്റു ചെയ്‌തേക്കും.

ബിജെപി സംസ്ഥാന  ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്റെ സഹോദരപുത്രനാണ് വിഷ്ണു നന്ദകുമാര്‍. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകനാണ് ഇയാള്‍. ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 എ പ്രകാരമാണ് കേസെടുത്തത്. ഇവളെ കൊന്നത് നന്നായെന്നും ഇല്ലെങ്കില്‍ ഇന്ത്യക്കെതിരെ ബോംബുമായി എത്തുമെന്നുമായിരുന്നു വിഷ്ണു തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ക്രൂരമായ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിക്ക് നീതി നടപ്പാക്കണം എന്നാവശ്യപ്പെട്ട് രാജ്യം മുഴുവന്‍ പ്രതികരണങ്ങളുമായി മുന്നിട്ടിറങ്ങിയ സാഹചര്യത്തിലാണ് വിഷ്ണുവിന്റെ മനുഷത്വരഹിതമായ കമന്റ് സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമായത്.

കൊടാക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചിലെ അസിസ്റ്റന്റ് മാനേജറായിരുന്നു ഇയാള്‍. പ്രതിഷേധം ശക്തമായതോടെ വിഷ്ണുവിനെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി ബാങ്ക് ഇന്നലെ അറിയിച്ചു. നിരവധി സംഘടനകള്‍ വിഷ്ണുവിനെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Thiruvananthapuram, Case, RSS, Molestation, Trending, Pro rapist RSS Leader Hooked
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?