പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചെടുക്കുമ്പോള്‍ മാറി നല്‍കി; ബാങ്കിനെതിരെ പരാതിയുമായി യുവതി പോലീസില്‍

ബന്തിയോട്: (www.kasargodvartha.com 19.04.2018) കേരള ഗ്രാമീണ്‍ ബാങ്ക് ബന്തിയോട് ശാഖയില്‍ ഇച്ചിലംങ്കോട് സ്വദേശിനി 25,000 രൂപയ്ക്ക് പണയപ്പെടുത്തിയ സ്വര്‍ണം തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ മാറി നല്‍കിയതിനാല്‍ യുവതി പോലീസില്‍ പരാതി നല്‍കി. ഇച്ചിലംങ്കോട് ജുമാ മസ്ജിദിനു സമീപത്തെ അബ്ദുര്‍ റസാഖിന്റെ ഭാര്യ നഫീസയാണ് കുമ്പള പോലീസില്‍ പരാതി നല്‍കിയത്.  www.kasargodvartha.com

ഒരു സെറ്റ് കമ്മലും മാലയും അടക്കം മൂന്ന് പവന്‍ തൂക്കമുള്ള സ്വര്‍ണമാണ് 2016-ല്‍ നഫീസ പണയപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 2,600 പലിശ അടക്കുകയും പിന്നീട് മാനേജര്‍ വിളിച്ച് നിങ്ങളുടെ സ്വര്‍ണം മാറിപ്പോയിട്ടുണ്ടെന്നും പിന്‍വലിക്കുന്ന സമയം ശരിയാക്കാമെന്നും പറയുകയുണ്ടായി. പിന്നീട് എഴു മാസത്തിനു ശേഷം യുവതി സ്വര്‍ണം ബാങ്കില്‍ നിന്നും എടുക്കാന്‍ ചെന്നപ്പോള്‍ 29,882 രൂപ അടക്കുകയും എന്നാല്‍ സ്വര്‍ണം മാറിയാണ് നല്‍കിയതെന്നുമാണ് വീട്ടമ്മയുടെ പരാതി.  www.kasargodvartha.com

തൂക്കത്തില്‍ എത്രയുണ്ടെന്നതും വ്യക്തമല്ല. അതേസമയം യുവതി തന്റെ സ്വര്‍ണം തന്നെ വേണമെന്ന് ആവശ്യപ്പെട്ട് ബാങ്കില്‍ ബഹളമുണ്ടാക്കി. എന്നാല്‍ മാനേജര്‍ തന്നെ ഭീഷണിപ്പെടുത്തുകയും എന്ത് വേണമെങ്കിലും ചെയ്‌തോ എന്നുമാണ് പറഞ്ഞതെന്നും വീട്ടമ്മ പരാതിപ്പെട്ടു. തുടര്‍ന്നാണ് തെളിവു സഹിതം യുവതി കുമ്പള പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.  www.kasargodvartha.com


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, case, complaint, House-wife, Bank, Investigation, Pledged Gold replaced while taken back; House wife complaint lodged 
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?