ബി ജെ പി പ്രതിനിധിയായി രാജ്യസഭയിലേക്ക്; ഏഷ്യനെറ്റ് ന്യൂസ് ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ രാജിവെച്ചു

ബെംഗളൂരു: (www.kvartha.com 02.04.2018) രാജീവ് ചന്ദ്രശേഖര്‍ എംപി ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ബിജെപി പ്രതിനിധിയായി രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിന്റെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ചെയര്‍മാന്‍ സ്ഥാനത്തിന് പുറമേ ഇംഗ്ലീഷ് വാര്‍ത്താ ചാനലായ റിപ്പബ്ലിക് ടിവിയുടെ മാനേജിങ് ഡയറക്ടര്‍ സ്ഥാനവും രാജിവെയ്ക്കുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു.

National, Bangalore, News, Asianet, Chairman, Republic TV, Rajiv Chandra Shekhar, Share, Asianet News Chairman Rajeev Chandra Shekhar Resigned

അതേസമയം, ഏഷ്യാനെറ്റ് ന്യൂസിലെയും റിപ്പബ്ലിക് ടിവിയിലെയും ഓഹരികള്‍ നിലനിര്‍ത്തിയാണ് രാജീവ് ചന്ദ്രശേഖര്‍ സ്ഥാനങ്ങള്‍ ഒഴിഞ്ഞിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ്, സുവര്‍ണ, കന്നഡ പ്രഭ തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളില്‍ രാജീവ് ചന്ദ്രശേഖര്‍ മുതല്‍മുടക്ക് നടത്തിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Bangalore, News, Asianet, Chairman, Republic TV, Rajiv Chandra Shekhar, Share, Asianet News Chairman Rajeev Chandra Shekhar Resigned


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?