തഹസില്‍ദാര്‍ പരീക്ഷയെഴുതാന്‍ പശുവിന് പിന്നാലെ 'കഴുത'ക്കും ഹാള്‍ ടിക്കറ്റ്

ജമ്മുകാശ്മീര്‍ (www.evisionnews.co): ജമ്മുകാശ്മീര്‍ സര്‍വീസ് ബോര്‍ഡിന്റെ തഹസില്‍ദാര്‍ സ്ഥാനത്തേക്കുള്ള പരീക്ഷ എഴുതാന്‍ ഇത്തവണ ഹാള്‍ടിക്കറ്റ് ലഭിച്ചത് കഴുതക്ക്. മൂന്നു വര്‍ഷം മുമ്പ് പശുവിന് ഹാള്‍ടിക്കറ്റയച്ച് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നതാണ് ബോര്‍ഡ്. 'കച്ചൂര്‍ ഖര്‍' എന്ന പേരില്‍ കഴുതയുടെ ചിത്രവുമായി എത്തിയ അപേക്ഷയ്ക്കാണ് ഹാള്‍ടിക്കറ്റ് അനുവദിച്ചത്. ഹാള്‍ടിക്കറ്റിന്റെ ചിത്രവുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് സംഭവം.

ഇത് അധികൃതര്‍ പരിശോധിച്ചിട്ടില്ലെന്നതും ചിത്രങ്ങളില്‍ തന്നെ വ്യക്തമാണ്. ജമ്മു സര്‍വീസ് ബോര്‍ഡിന്റെ ഹാള്‍ ടിക്കറ്റ് പിഴവിന് സോഷ്യല്‍ മീഡിയയില്‍ ട്രോളോടു ട്രോളാണ്. അബദ്ധം പുറത്തുവന്നിട്ടും സംഭവത്തില്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2015ല്‍ സമാനമായ രീതിയില്‍ പശുവിന് ഹാള്‍ ടിക്കറ്റ് അനുവദിച്ചത് ഏറെ വിവാദമായിരുന്നു. 'ബൗണ്‍ പശു' എന്നര്‍ഥമുള്ള കാച്ചിര്‍ ഗാവ് എന്ന പേരിലാണ് പശുവിന് ജമ്മു കാശ്മീര്‍ പ്രൊഫഷണല്‍ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ ബോര്‍ഡ് ഹാള്‍ ടിക്കറ്റ് പുറപ്പെടുവിച്ചത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?