സോഷ്യല്‍ മീഡിയ ഹര്‍ത്താലിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും എന്‍ ഐ എ അന്വേഷിക്കണമെന്ന് കെ പി ശശികല
മലപ്പുറം: (www.kvartha.com 26.04.2018) സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമുണ്ടായതിനെക്കുറിച്ചും പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ചും എന്‍ ഐ എ അന്വേഷിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലിന്റെ പേരില്‍ ഹിന്ദുക്കള്‍ക്കെതിരെ കലാപത്തിന് ആഹ്വാനം ചെയ്തവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
പിന്നില്‍ പ്രവര്‍ത്തിച്ച തീവ്രവാദ സംഘടനകളെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അവര്‍ ആരോപിച്ചു. ഐ എസ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര തീവ്രവാദ സംഘടനകളുടെ ബന്ധം അന്വേഷിക്കണം. അബ്ദുല്‍ റാഷിദ് എന്നയാളുടെ ശബ്ദ സന്ദേശം ഐ എസ് ബന്ധം വെളിവാക്കുന്നുണ്ട്. ഹിന്ദു പേരുള്ള അഞ്ചു പേരില്‍ കുറ്റമൊതുക്കാനുള്ള നീക്കമാണ് പോലീസിന്റേത്. സംസ്ഥാന പോലീസിന്റെ അന്വേഷണം അതുകൊണ്ട് തന്നെ ശരിയായ ദിശയില്‍ പോവില്ല.
ഈ സാഹചര്യത്തിലാണ് എന്‍ ഐ എ അന്വേഷണം ആവശ്യപ്പെടുന്നത്. മെയ് രണ്ടിന് മാറാട് ദിനത്തോടനുബന്ധിച്ച് മതഭീകരവാദം കേരളത്തില്‍ എന്ന വിഷയത്തില്‍ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും മാറാട് അനുസ്മരണ സമ്മേളനം നടത്തും. മലപ്പുറം ജില്ലയില്‍ താനൂര്‍ ശോഭാപറമ്പിലാണ് സമ്മേളനംനടത്തുകയെന്നും ശശികല ടീച്ചര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി പി വി മുരളീധരന്‍, ജില്ലാ ജനറല്‍ സെക്രട്ടറി പി കെ ശശീന്ദ്രന്‍ എന്നിവരും പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Malappuram, Kerala, News, Harthal, Case, Investigation, Social Media harthal, Kp Shasikala, Social media harthal; K P Sasikala Demand for NIA investigation

Powered by Info News For You

Comments
Post a Comment