ശരിതെറ്റുകള്‍ ജനങ്ങളിലെത്തിക്കുന്നത് മാധ്യമങ്ങളാണ്: സ്പീക്കര്‍

പയ്യന്നൂര്‍: (www.kvartha.com 14.04.2018) അഭിപ്രായ രൂപീകരണത്തിലൂടെ സാമൂഹ്യ പ്രസ്ഥാനങ്ങളുടേയും ജനാധിപത്യത്തിന്റേയും അടിത്തറയായിരുന്നത് വ്യാപാര കേന്ദ്രങ്ങളാണെന്നും എന്നാലിന്ന് ശരിതെറ്റുകള്‍ ജനങ്ങളുടെ മുന്നിലെത്തിക്കുന്നത് മാധ്യമങ്ങളാണെന്നും നിയമസഭാ സ്പീക്കര്‍ പി.രാമകൃഷ്ണന്‍. അഭിപ്രായ രൂപീകരണത്തിലൂടെ ജനാധിപത്യത്തിന്റെ അടിത്തറയായി നിലനിന്നിരുന്ന വ്യാപാരി സമൂഹം ഇന്ന് കോര്‍പറേറ്റുകളുടേയും വന്‍കിട മാളുകളുടേയും ഭീഷണി നേരിടുകയാണെന്നും വ്യാപാരി സമൂഹത്തിന്റെ തകര്‍ച്ച ജനാധിപത്യത്തെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പയ്യന്നൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ സുവര്‍ണ്ണജൂബിലി മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരം ഒരു യാന്ത്രികമായ ഏര്‍പ്പാടല്ല. രാജഭരണകാലത്തും വ്യാപാര കേന്ദ്രങ്ങളെ ആസ്പദമാക്കിയാണ് അഭിപ്രായ രൂപീകരണങ്ങള്‍ നടന്നിരുന്നത്. ഏറ്റവും കൂടുതലാളുകളുമായി ആത്മബന്ധം സ്ഥാപിക്കുന്ന സമൂഹ ജീവിതത്തിന്റെ പൊതു ഇടങ്ങളാണവ. ശരിതെറ്റുകള്‍ ജനങ്ങളിലെത്തിക്കുമ്പോള്‍തന്നെ അന്നന്നത്തെ അന്നത്തിന് വേണ്ടിയുള്ള ബ്രേക്കിംങ്ങ് ന്യൂസുകള്‍ക്കും പല വാര്‍ത്തകള്‍ക്കും തുടര്‍ച്ചയുണ്ടാകുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Payyannur, Kerala, News, Media, P Ramakrishnan.

മുല്ലപ്പെരിയാര്‍ വിഷയമാണ് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്. അണക്കെട്ട് പൊട്ടിയാലുള്ള ദുരന്തങ്ങളുടെ വ്യാപ്തിയും ജലദുരന്തങ്ങളും എടുത്ത് കാണിച്ച് ജനങ്ങളില്‍ ആശങ്കയുണ്ടാക്കിയ ശേഷം റേറ്റിംങ്ങ് കുറഞ്ഞപ്പോള്‍ ചര്‍ച്ച നിര്‍ത്തി. മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും ഈ വാര്‍ത്തക്ക് എന്തു സംഭവിച്ചു, മുല്ലപ്പെരിയാര്‍ പൊട്ടിയോ എന്ന് ജനങ്ങള്‍ക്കറിയേണ്ടേ എന്നും അദ്ദേഹം ചോദിച്ചു.

കോര്‍പറേറ്റുകളും വന്‍കിടമാളുകളും വ്യാപാര മേഖല കയ്യടക്കാന്‍ ശ്രമിക്കുകയാണ്. ഇതിനായി ഇവര്‍ ഉല്‍പ്പാദകരെ കയ്യിലെടുത്തതോടെ കൃഷിയിടങ്ങളിലും ഇടപെടാന്‍ തുടങ്ങി. ഇത്തരത്തിലുള്ള ഇവരുടെ കടന്നുകയറ്റത്തിലൂടെ വ്യാപാര മേഖല നേരിടുന്ന പ്രതിസന്ധിയെ വ്യാപാരികള്‍ സംഘശക്തിയിലൂടെ പ്രതിരോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചേമ്പര്‍ പ്രസിഡന്റ് കെ.യു.വിജയകുമാര്‍ അധ്യക്ഷം വഹിച്ച ചടങ്ങില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം സി.കൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍മാന്‍ ശശി വട്ടക്കൊവ്വല്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് ദേവസ്യ മേച്ചേരി എന്നിവര്‍ മുഖ്യാതിഥികളായി. സെക്രട്ടറി വി.നന്ദകുമാര്‍, ട്രഷറര്‍ എം.കെ.ബഷീര്‍, വിവിധ രാഷ്ട്രീയ സാമൂഹ്യ സംഘടനാ നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Payyannur, Kerala, News, Media, P Ramakrishnan, P Ramakrishnan on media.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?