എല്‍ഡിഎഫ് വന്നു, പലതും ശരിയായി,ബാക്കിയും ശരിയാകും; രണ്ടാം വാര്‍ഷികത്തിന് രാഷ്ട്രീയ പ്രചരണ തന്ത്രമൊരുങ്ങുന്നു

തിരുവനന്തപുരം:(www.kvartha.com 02/04/2018) സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം അതിവിപുലമായി ആഘോഷിക്കാന്‍ എല്‍ഡിഎഫ്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പും കണക്കിലെടുത്ത് സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തന നേട്ടങ്ങളേക്കുറിച്ച് വിപുലമായ പ്രചാരണം സംഘടിപ്പിക്കാനാണ് പരിപാടി. സര്‍ക്കാര്‍ തലത്തില്‍ നടത്തുന്ന വാര്‍ഷികാഘോഷങ്ങള്‍ക്കു പുറമേയാണ് ഇടതുമുന്നണി നടത്താനുദ്ദേശിക്കുന്ന 'രാഷ്ട്രീയ പ്രചരണ വാര്‍ഷികാഘോഷം'.

കഴിയുന്നത്ര സ്ഥലങ്ങളില്‍ മന്ത്രിമാരെയും മുഖ്യമന്ത്രിയെത്തന്നെയും പങ്കെടുപ്പിച്ച് രാഷ്ട്രീയ നയവിശദീകരണ യോഗങ്ങള്‍ നടത്തും. സര്‍ക്കാരിനും മുന്നണിക്കുമെതിരേ രൂക്ഷ വിമര്‍ശനത്തിനിടയാക്കിയ കീഴാറ്റൂര്‍ വയല്‍ നികത്തല്‍, വിവിധ പോലീസ് അതിക്രമങ്ങള്‍ എന്നിവയുടെ ക്ഷീണം പരിഹരിക്കുക എന്നതാണ് ഈ രാഷ്ട്രീയ പ്രചാരണത്തിലൂടെ ഉദ്ദേശിക്കുന്നത്.

News, Thiruvananthapuram, Kerala, LDF, UDF, BJP, LDF To Politically celebrate the second anniversary of LDF government

യുഡിഎഫിനും ബിജെപിക്കും രാഷ്ട്രീയമായി മറുപടി നല്‍കാനും കേരളത്തിന്റെ വികസനത്തിനു വേണ്ടി രാഷ്ട്രീയം മറന്ന് സര്‍ക്കാരിനൊപ്പം നില്‍ക്കാന്‍ ജനങ്ങളെ ക്ഷണിക്കാനും വിപുലമായ തയ്യാറെടുപ്പാണ് നടക്കുന്നത്. ദേശീയ തലത്തില്‍ ബിജെപിയും മറ്റു സംഘപരിവാര്‍ സംഘടനകളും നടത്തുന്ന വര്‍ഗ്ഗീയ അതിക്രമങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ കേരളത്തിനു സാധിക്കുന്നത് ഇടതുപക്ഷത്തിന്റെ സാന്നിധ്യം കൊണ്ടാണ് എന്ന് ഊട്ടിയുറപ്പിക്കുന്ന ഉദാഹരണങ്ങള്‍ നിരത്തിയാകും പ്രചാരണം.

അഴിമതിക്കും വര്‍ഗ്ഗീയതയ്ക്കും എതിരായ നിലപാടുകളില്‍ എല്‍ഡിഎഫ് വെള്ളം ചേര്‍ക്കില്ല എന്ന് ആവര്‍ത്തിച്ചു വ്യക്തമാക്കുക വഴി രണ്ട് ലക്ഷ്യങ്ങളാണ് എല്‍ഡിഎഫ് നേടാന്‍ ഉദ്ദേശിക്കുന്നത്. കേരള കോണ്‍ഗ്രസ് കെഎം മാണി വിഭാഗത്തെ കൂടെക്കൂട്ടാന്‍ ശ്രമിക്കുന്നുവെന്നും അഴിമതിയോട് സന്ധി ചെയ്യുന്നുവെന്നുമുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി, ഇടതുമുന്നണിയില്‍ വന്‍തോതില്‍ പ്രതീക്ഷവയ്ക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പ്രത്യേകിച്ചും മുസ്‌ലീങ്ങള്‍ക്ക് പോലീസില്‍ നിന്നുണ്ടാകുന്ന ദുരനുഭവങ്ങള്‍ യാദൃശ്ചികമാണെന്നും അത് വെച്ചുപൊറുപ്പിക്കില്ലെന്നും വ്യക്തമാക്കുക. സര്‍ക്കാരിനെതിരേ തുടക്കം മുതല്‍ നടക്കുന്ന പലതരം കുപ്രചരണങ്ങളുടെ ഭാഗമായാണ് കീഴാറ്റൂരിന്റെയും പുതുവൈപ്പിന്റെയും പേരില്‍ ബിജെപിയും യുഡിഎഫും എസ്ഡിപിഐയും മറ്റുംകൈകോര്‍ക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി അവരെ രാഷ്ട്രീയ പ്രതിരോധത്തിലാക്കാനാണ് എല്‍ഡിഎഫ് ഉദ്ദേശിക്കുന്നത്. എല്‍ഡിഎഫ് വന്നു, പലതും ശരിയായി,ബാക്കിയും ശരിയാകും എന്നതായിരിക്കും പ്രചാരണത്തിന്റെ കേന്ദ്ര മുദ്രാവാക്യം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, LDF, UDF, BJP, LDF To Politically celebrate the second anniversary of LDF government


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?