ചീമേനിയിലെ റിട്ട.അദ്ധ്യാപികയുടെ കൊലപാതകം: തൊണ്ടിമുതല്‍ പോലീസ് സ്റ്റേഷനില്‍ നിന്നും കണ്ടെടുത്ത സംഭവത്തില്‍ പോലീസിനെതിരെ നടപടിക്ക് ശുപാര്‍ശ
പയ്യന്നൂര്‍:(www.kvartha.com 07/04/2018) ചീമേനി പുലിയന്നൂരിലെ റിട്ട.അദ്ധ്യാപകയുടെ കൊലപാതകവുമായി ബന്ധപ്പെട്ട തൊണ്ടിമുതല്‍ പോലീസ് സ്റ്റേഷനില്‍നിന്നും കണ്ടെടുത്ത സംഭവത്തിലെ കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് ശുപാര്‍ശ. കേസന്വേഷണ ചുമതലയുള്ള കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരനാണ് ഉത്തരമേഖല റേഞ്ച് ഐജിക്ക് ഇതുസംബന്ധിച്ച ശുപാര്‍ശ കൈമാറിയത്.
പുലിയന്നൂരിലെ റിട്ട.അധ്യാപിക പി.വി.ജാനകിയെ(65) മാരകമായി കുത്തി പരിക്കേല്‍പിച്ച ശേഷമാണ് വീട്ടില്‍ നിന്നും അക്രമികള്‍ സ്വര്‍ണാഭരണം കവര്‍ന്നത്. സംഭവത്തില്‍ അധ്യാപികയുടെ ഭര്‍ത്താവ് കളത്തേര കൃഷ്ണന്‍ മാസ്റ്റര്‍ക്കും(70) മാരകമായ മുറിവേറ്റിരുന്നു. ഈ സംഭവത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ വന്ന കാലതാമസം പോലീസിന് പഴികേള്‍ക്കുന്നതിനുമിടയാക്കിയിരുന്നു. ഒടുവില്‍ അക്രമികളുടെ പിതാവ് നല്‍കിയ സൂചന വെച്ചാണ് പോലീസ് പ്രതികളെ പിടികൂടിയത്.
പവിത്ര മോതിരവും താലിയും കവര്‍ച്ച ചെയ്ത വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ എല്ലാ പോലീസ് സ്റ്റേഷനുകളിലും അറിയിച്ചിരുന്നു. കുറ്റവാളികളെ കണ്ടെത്താനാകാതെ പോലീസ് വട്ടം കറങ്ങുന്നതിനിടയില്‍ അക്രമികളിലൊരാള്‍ തൊണ്ടിമുതല്‍ വില്‍ക്കുന്നതിനായി പയ്യന്നൂരിലെ ജ്വല്ലറിയിലെത്തിയിരുന്നു. കവര്‍ച്ച ചെയ്ത സ്വര്‍ണ്ണത്തിലെ പവിത്ര മോതിരവും താലിമാലയിലെ ലോക്കറ്റും കണ്ട ജ്വല്ലറിയുടമ നഗരസഭ വാര്‍ഡ് കൗണ്‍സിലറുടെ സഹായത്തോടെ വിവരം പയ്യന്നൂര്‍ പോലീസ് കൈമാറിയിരുന്നു. ഇതിനിടയില്‍ സംശയം തോന്നിയ അക്രമി ഹോട്ടലില്‍ കയറി മുങ്ങിയെങ്കിലും ജ്വല്ലറിയിലെ സിസിടിവിയിലും മൊബൈല്‍ ഫോണിലും ഇയാളുടെ ചിത്രം പതിഞ്ഞിരുന്നു.
എന്നാല്‍ ചിത്രങ്ങള്‍ പരിശോധിച്ച പോലീസ് തൊണ്ടിമുതലുമായി പോയതല്ലാതെ സംഭവത്തെപറ്റി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കുകയോ പ്രതിയെ കണ്ടെത്താന്‍ ശ്രമിക്കുകയോ ചെയ്തിരുന്നില്ല. പയ്യന്നൂര്‍ പോലീസ് കുറ്റകരമായ അനാസ്ഥയാണ് ഇക്കാര്യത്തില്‍ കാണിച്ചതെന്നാണ് നടപടി ശുപാര്‍ക്ക് കാരണമായി പറയുന്നത്. പിടിയിലായ പ്രതി പറഞ്ഞതനുസരിച്ച് നിരവധി പോലീസുദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പയ്യന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും തൊണ്ടിമുതല്‍ കണ്ടെടുത്തത്. ഈ സംഭവം പോലീസിന് നാണക്കേടുണ്ടാക്കിയെന്ന് മാത്രമല്ല വളരെയധികം കഷ്ടപ്പെട്ട് ജോലി ചെയ്ത അന്വേഷണ സംഘത്തിന് കിട്ടേണ്ട ക്രഡിറ്റാണ് ഇതുമൂലം നഷ്ടമായത്.
പ്രസ്തുത സംഭവത്തില്‍ കണ്ണൂര്‍ എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം തളിപ്പറമ്പ് ഡിവൈഎസ്പി കെ.വി.വേണുഗോപാല്‍ പയ്യന്നൂര്‍ എസ്എച്ച്ഒ എം.പി.ആസാദ്, അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാര്‍ എന്നിവരില്‍ നിന്നും മൊഴിയെടുത്തിട്ടുണ്ട്. കൊലപാതകവും കവര്‍ച്ചയും സംബന്ധിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പിക്കാനിരിക്കേയാണ് പോലീസിന്റെ വീഴ്ചക്കെതിരെ നടപടിക്ക് ശുപാര്‍ശയുണ്ടായത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Payyannur, Kerala, Kannur, Police Station, Police, Murder case, Murder of retired teacher in Cheemeni: Recommendation of action against police

Powered by Info News For You

Comments
Post a Comment