മോഡി രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നു: എം.എം.ഹസന്‍

കണ്ണൂര്‍: (www.kvartha.com 08.04.2018) അധികാരം നിലനിര്‍ത്താന്‍ നരേന്ദ്ര മോഡി രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാന്‍ ശ്രമിക്കുന്നുവെന്ന് കെ.പി.സി.സി പ്രസിഡണ്ട് എം.എം.ഹസന്‍. പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ ജനമോചനയാത്രയ്ക്ക് നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് വ്യാജപ്രചാരണങ്ങളിലൂടെ വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമം നടത്തുന്നു. ജനാധിപത്യത്തിന്റെ ആത്മാവായ മതേതരത്വം അപകടാവസ്ഥയിലാണ്. ന്യൂനപക്ഷങ്ങളേയും ദളിതരേയും ബി.ജെ.പി വേട്ടയാടുന്നു. എസ്.സി- എസ്.ടി വിഭാഗങ്ങളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നു.

ഇന്ത്യയുടെ സമ്പദ്ഘടന മോഡി ഭരണത്തില്‍ തകര്‍ന്നു. ഒരൊറ്റ നികുതി ഒരൊറ്റ ഇന്ത്യയെന്ന മുദ്രാവാക്യം ഉയര്‍ത്തുന്ന സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. അക്ഷരാര്‍ത്ഥത്തില്‍ രാജ്യത്ത് നടക്കുന്നത് നികുതി കൊള്ളയാണ്. നികുതി കൊള്ളയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരും കണക്കാണ്. ജി.എസ്.ടിയുടെ വക്താവായിട്ടാണ് തോമസ് ഐസക് പ്രവര്‍ത്തിച്ചത്.

ഗുണ്ടാരാജാണ് കേരളത്തില്‍ നടക്കുന്നത്. അധികാരത്തിന്റെ തണലില്‍ സി.പി.എം. പരക്കെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. സി.പി.എം നടത്തുന്ന കൊലപാതകങ്ങളെ ഒന്ന് അപലപിക്കാനോ ഇരയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനോ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകുന്നില്ല. ഇങ്ങനെ ശിലാഹൃദയനായി മുഖ്യമന്ത്രി മാറാന്‍ കാരണം കുറ്റബോധം കൊണ്ടാണോയെന്നും ഹസന്‍ ചോദിച്ചു. പ്രതിയോഗികളെ ഇല്ലാതാക്കുന്ന സി.പി.എം ചുവപ്പ് ഫാസിസമാണ് നടപ്പാക്കുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍  വീട് വയ്ക്കാന്‍ നല്‍കിയ ഭൂമി ചിത്രലേഖയില്‍ നിന്നും തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാണിക്കുന്ന വ്യഗ്രത സി.പി.എമ്മിന്റെ രാഷ്ട്രീയ വൈര്യാഗത്തിന്റെ ചെറിയ ഉദാഹരണം മാത്രമാണെന്നും എം.എം.ഹസന്‍ പറഞ്ഞു.

ജനമോചനയാത്രയുടെ ഭാഗമായി 'അക്രമത്തിന് എതിരെ അമ്മ മനസ്സ്' എന്ന പേരില്‍ കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് കാമ്പയിന്റെ കണ്ണൂര്‍ ജില്ലയിലെ ഉദ്ഘാടനം പയ്യന്നൂരില്‍ സി.പി.എം ആക്രമണത്തില്‍ കൊല്ലപ്പെട്ട പുറച്ചേരി ബാലകൃഷ്ണന്റെ സഹധര്‍മ്മിണി ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.

കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ്, കെ.പി.സി.സി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം, ജനറല്‍ സെക്രട്ടറിമാരായ കെ.പി.കുഞ്ഞിക്കണ്ണന്‍, ടി. ശരത്ചന്ദ്ര പ്രസാദ്, സജീവ് ജോസഫ്, വി.എ. നാരായണന്‍, എന്‍.സുബ്രമണ്യന്‍, സുമബാലകൃഷ്ണന്‍, കെ.പി.സി.സി വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ.പി.അനില്‍ കുമാര്‍, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, നെയ്യാറ്റിന്‍കര സനല്‍, ഐ.കെ. രാജു, പി.എ.സലീം, ആര്‍.വത്സലന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kannur, Payyannur, M.M Hassan, Narendra Modi, M.M Hassan against Modi
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?