കര്‍ണാടക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ എന്‍.എ ഹാരിസും: ശാന്തിനഗറില്‍ ഇത് മൂന്നാമൂഴം

ബെംഗളൂരു (www.evisionnews.co): കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസും ഇടംപിടിച്ചു. ശാന്തിനഗര്‍ നിയോജക മണ്ഡലത്തില്‍ നിന്നായിരിക്കും ഇത്തവണയും എന്‍.എ ഹാരിസ് മത്സരിക്കുക. മൂന്നാം തവണയാണ് എന്‍.എ ഹാരിസ് ജനവിധി തേടുന്നത്. കോണ്‍ഗ്രസ് കര്‍ണാടകയില്‍ അധികാരത്തിലേറിയാല്‍ മന്ത്രി സ്ഥാനം പ്രതീക്ഷിക്കാവുന്ന നേതാവ് കൂടിയാണ് ഹാരിസ്. വളരെയേറെ വിജയ സാധ്യത കല്‍പിക്കപ്പെടുന്ന സ്ഥാനാര്‍ത്ഥികളിലൊരാള്‍ കൂടിയായ ഹാരിസ് ഒട്ടനവധി ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയ വന്‍ ജനപിന്തുണയുള്ള നേതാവ് കൂടിയാണ്. 

കര്‍ണാടകയിലെ മികച്ച നിയമസഭാ സാമാജികനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരവും ലഭിച്ചിരുന്നു. പഴയ കോണ്‍ഗ്രസ് നേതാവ് എന്‍.എ മുഹമ്മദിന്റെ മകനും കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ വ്യാപാര സമുച്ചയമായി ഉയര്‍ന്നുവരുന്ന നാലപ്പാട് യുകെ മാളിന്റെ പാര്‍ട്ണറും കൂടിയാണ് അദ്ദേഹം. മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായതോടെ വലിയ രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കോണ്‍ഗ്രസ് കമ്മിറ്റി തയാറെടുപ്പുകള്‍ നടത്തിവരികയാണ്. മേയ് 12നാണ് കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?