രഹനാസിന്റെ വെളിപ്പെടുത്തലുകള്‍ പുറത്തുവന്നു

കാസര്‍കോട്: (www.kvartha.com 27.04.2018) കൗമാരക്കാരി വിട്ടുവീഴ്ചയില്ലാതെ പൊരുതി അച്ഛനുള്‍പ്പെടെ പന്ത്രണ്ടു ബലാത്സംഗക്കേസ് പ്രതികള്‍ക്കു ശിക്ഷ ഉറപ്പാക്കിയതിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. മാത്രമല്ല ഒമ്പതാംക്ലാസില്‍ നിന്നുപോയ പഠനം വീണ്ടെടുത്ത് ഉന്നത വിദ്യാഭ്യാസം നടത്തുകയും ചെയ്തു. ഇപ്പോള്‍ 25 ല്‍ എത്തിയ പെണ്‍കുട്ടി മെയ് 12ന് അഭിഭാഷകയായി എന്റോള്‍ ചെയ്യും. കണ്ണൂര്‍ സ്വദേശി രഹനാസിന്റെ ജീവതത്തിലെ ഈ അതിജീവനത്തേക്കുറിച്ച് അവരുമായി സംസാരിച്ചു തയ്യാറാക്കിയ കേരളത്തെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുതിയലക്കം മലയാളം വാരികയില്‍.

നിരവധി പെണ്‍കുട്ടികളുടെയും കുടുംബങ്ങളുടെയും ജീവിതം തകര്‍ത്ത കൂട്ട ബലാത്സംഗങ്ങളുടെയും ലൈംഗിക പീഡനങ്ങളുടെയും കേരളത്തിലെ നീണ്ട ചരിത്രത്തില്‍ ഇതാദ്യമായി ഒരു പെണ്‍കുട്ടി സ്വന്തം പേരും തന്നെ തിരിച്ചറിയാനുതകുന്ന മറ്റ് വിശദാംശങ്ങളും വെളിപ്പെടുത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. ''ഞാനെന്തിന് മറഞ്ഞിരിക്കണം. അങ്ങനെ മൂടിവയ്ക്കപ്പെടേണ്ട ഒന്നാണ് എന്റെ വ്യക്തിത്വം എന്ന് എനിക്ക് തോന്നിയിട്ടില്ല. എനിക്ക് എന്റേതായ ഒരു പേരുണ്ടല്ലോ; അതുകൊണ്ട് സ്ഥലപ്പേരില്‍ അറിയപ്പെടേണ്ട കാര്യവുമില്ല. ഒരു കൊച്ചുപെണ്‍കുട്ടി ആയിരിക്കെ മനുഷ്യത്വമില്ലാതെ എന്നെ ബുദ്ധിമുട്ടിച്ചവരെയൊക്കെ കോടതി ശിക്ഷിച്ചു. മുഖം പുറത്തുകാട്ടാനും സ്വന്തം പേരു വെളിപ്പെടുത്താനും ലജ്ജ തോന്നേണ്ടത് അവര്‍ക്കല്ലേ.'' രഹനാസ് ചോദിക്കുന്നു.

Revelations From Rehnas, kasaragod, News, Molestation, Crime, Criminal Case, Court, Jail, Kerala

മറ്റു പതിനൊന്നു പേര്‍ക്കുകൂടി സ്വന്തം മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ അവസരമൊരുക്കിക്കൊടുത്ത എന്‍ പി കെ ഹാരിസ് ആണ് രഹനാസിന്റെ ബാപ്പ. ഒന്നാം പ്രതി. അയാള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്നു. രണ്ടാം പ്രതി അന്നേ ഒളിവില്‍ പോയി. പോലീസിനു കണ്ടെത്താന്‍ കഴിഞ്ഞില്ല. ബാക്കി എല്ലാവര്‍ക്കും രണ്ട് വര്‍ഷം മുതല്‍ പത്ത് വര്‍ഷം വരെ കഠിന തടവാണ് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ പി ഇന്ദിര വിധിച്ചത്.

ഇരയ്ക്കു നീതി ഉറപ്പാക്കുന്ന വിധത്തില്‍ വേട്ടക്കാരെ മുഴുവന്‍ പഴുതുകളടച്ചു ശിക്ഷിക്കുന്ന വിധി. പോക്‌സോ നിയമം വരുന്നതിനും മുമ്പായിരുന്നു അത്. അന്ന് കണ്ണൂര്‍ ജില്ലാ പോലീസ് സൂപ്രണ്ടായിരുന്ന എസ് ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ കേസന്വേഷണം വളരെ നന്നായി നടന്നതും പ്രതികള്‍ക്ക് കടുത്ത ശിക്ഷ കിട്ടാനിടയാക്കി. അന്വേഷണ സംഘത്ത നയിച്ചവരുടെ ജാഗ്രത മൂലം അന്വേഷണത്തിന്റെ പേരിലുള്ള ബുദ്ധിമുട്ടിക്കലുകള്‍ രഹനാസിനു കാര്യമായി ഉണ്ടായില്ല. അതേതായാലും സംസ്ഥാനത്തെ മറ്റു പല ലൈംഗിക പീഡനക്കേസ് അന്വേഷണങ്ങളുടെയും ചരിത്രത്തില്‍ നിന്നു വേറിട്ട അനുഭവമായി. കേസായി, അടുത്ത വര്‍ഷംതന്നെ വിധിയും വന്നു.

പ്രതികള്‍ക്കു ശിക്ഷ ലഭിക്കുക തന്നെ വേണമെന്ന് ഉറച്ചാണ് രഹനാസ് നീങ്ങിയത്. കേസ് ആയതോടെ സമ്മര്‍ദങ്ങളും ഭീഷണികളും തുടങ്ങിയിരുന്നു. അവയില്‍ നിന്നു രക്ഷിച്ച് , സംസ്ഥാന വനിതാ കമ്മിഷനില്‍ എത്തിച്ച ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ മുതല്‍ സംസ്ഥാന സര്‍ക്കാരിന്റ സ്ത്രീസുരക്ഷാ ഹോമുകളുടെ നടത്തിപ്പുകാരായ മഹിളാ സമഖ്യ സൊസൈറ്റി (എംഎസ്എസ്) പ്രവര്‍ത്തകര്‍ വരെ എല്ലാവരില്‍ നിന്നും കിട്ടിയ പിന്തുണ കരുത്തായി.

മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി ആയിരുന്ന ഇപ്പോഴത്തെ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ നേരിട്ടുതന്നെ ഇടപെട്ടിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ടീച്ചര്‍ മന്ത്രിയും രഹനാസ് നിയമ വിദ്യാര്‍ത്ഥിയുമായി അവര്‍ കണ്ടുമുട്ടി. മന്ത്രിയുടെ കണ്ണുകള്‍ സന്തോഷംകൊണ്ടു നിറഞ്ഞുവെന്ന് രഹസാനിനെ ഉദ്ധരിച്ച് മലയാളം വാരിക എഴുതുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Revelations From Rehnas, kasaragod, News, Molestation, Crime, Criminal Case, Court, Jail, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?