കെ. കരുണാകരന്‍ സ്റ്റഡി സെന്ററിന്റെ ഫ്‌ളക്സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു

കോട്ടയം: (www.kvartha.com 15.04.2018) കെ. കരുണാകരന്‍ സ്റ്റഡി സെന്ററിന്റെ ഫ്‌ളക്സ് ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചു. പുതുപ്പള്ളി മുതല്‍ കോട്ടയം വരെയുള്ളതും മണ്ണാര്‍ക്കാട് മുതല്‍ കോട്ടയം വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ച ഫ്‌ളക്സ് ബോര്‍ഡാണ് നശിപ്പിച്ചത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ രാത്രി സമയങ്ങളിലാണു സംഭവം.

വടിവാള്‍ പോലെ മൂര്‍ച്ചയേറിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഫ്‌ളക്സിലെ ചിത്രങ്ങള്‍ വെട്ടിമാറ്റിയ നിലയിലാണ്. സംസ്ഥാന വ്യാപമായി കെ. മുരളീധരന്റെ നേതൃത്വത്തില്‍ ആരംഭിച്ച കെ. കരുണാകരന്‍ സ്റ്റഡി സെന്ററിന്റെ ജില്ലാ ഫോറം ഒരുവര്‍ഷം മുമ്പാണ് കോട്ടയത്ത് തുടങ്ങിയത്.

കെ. മുരളീധരനോട് അടുപ്പമുള്ളവരും യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളുമായ പ്രവര്‍ത്തകരാണ് സ്റ്റഡി സെന്ററില്‍ പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വിഷയങ്ങളാണു ഫ്‌ളക്സ് ബോര്‍ഡ് വിവാദങ്ങളിലും ഉയരുന്നതെന്ന് പറയുന്നു.

വാഹനത്തിലെത്തിയവരാണ് ഫ്‌ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചതെന്ന് സ്റ്റഡി സെന്റര്‍ ഭാരവാഹികള്‍ പറഞ്ഞു. ഇവരെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ട്. കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ നയിക്കുന്ന ജനമോചന യാത്രയ്ക്കും കെ. കരുണാകരന്‍ സ്റ്റഡി സെന്റര്‍ ചെയര്‍മാനായി കെ. മുരളീധരന്‍ ചുമതലയേറ്റതിലും അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച ബോര്‍ഡുകളാണു നശിപ്പിച്ചവയിലേറെയും. ഫ്‌ളക്സ് നശിപ്പിച്ചതിനെതിരെ പോലീസ് ചീഫിനു പരാതി നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kottayam, News, Study, Center, Flux Board, Destroyed, K.Karunakan Study center's Flex Boards destroyed. < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?