ചുവടുമാറ്റി പോലീസ്; ലിഗയുടെ മരണം കൊലപാതകം തന്നെ? ശ്വാസം മുട്ടി മരിച്ചതാകാമെന്ന് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: (www.kvartha.com 25.04.2018) ദുരൂഹതയേറി വിദേശ വനിത ലിഗയുടെ മരണം. മരണം ശ്വാസംമുട്ടിയാകാമെന്നു ഡോക്ടര്‍മാര്‍ പോലീസിനെ അറിയിച്ചു. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യത്തില്‍ അന്തിമ നിഗമനം രണ്ടു ദിവസത്തിനകം അറിയിക്കാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. മാനഭംഗം നടന്നിട്ടില്ലെന്നും നിഗമനമുണ്ട്.
മൃതദേഹം കണ്ടെത്തി ആറ് ദിവസമാകുമ്പോഴും ദുരൂഹതകള്‍ നീക്കാനാവാതെ അന്വേഷണസംഘം വലയുകയാണ്. മരണകാരണം വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടടക്കമുള്ള പരിശോധനാഫലങ്ങള്‍ വൈകുന്നതാണു പ്രധാന കാരണം. കേസില്‍ നിര്‍ണായകമാകുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ബുധനാഴ്ച ലഭിക്കുമെന്നാണു പ്രതീക്ഷ. പുതിയ സാഹചര്യത്തില്‍ കൊലപാതക സാധ്യത തള്ളാതെ പോലീസ് അന്വേഷണം തുടങ്ങി.
ഇതിന്റെ ഭാഗമായി മൃതദേഹം കാണപ്പെട്ട കോവളം വാഴമുട്ടത്തെ കണ്ടൽകാട് പ്രദേശമായ ചെന്തിലാക്കരിയിൽ ഉൾപ്പെടെ പതിവായി എത്തുന്ന ചിലരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. അതേസമയം അന്വേഷണം മുറുകിയതോടെ പ്രദേശവാസികളും മയക്കുമരുന്ന് ഇടപാടുകാരുമായ രണ്ട് യുവാക്കൾ പ്രദേശത്ത് നിന്ന് അപ്രത്യക്ഷരായി. ഇവരുടെ തിരോധാനത്തിന് ലിഗയുടെ മരണവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
ശ്വാസം മുട്ടിയാണ് മരണമെന്ന് ഉറപ്പിച്ചെങ്കിലും കൃത്യത്തിന് പിന്നിലാരാണെന്ന് കണ്ടെത്താൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിന്റെ ഭാഗമായി പനത്തുറ പുനംതുരുത്തിലെ ചെന്തിലാക്കരിയിലേക്കുള്ള വഴിയിലും കടത്തുകടവിലും താമസിക്കുന്നവരേയും കയർ തൊഴിലാളികളേയും പോലീസ് ആവർത്തിച്ച് ചോദ്യം ചെയ്യുന്നുണ്ട്. ചീട്ടുകളിക്കാനും മറ്റും ചെന്തിലക്കരിയിൽ വരാറുള്ള ഏതാനും യുവാക്കളെ പോലീസ് കഴിഞ്ഞദിവസങ്ങളിൽ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നെങ്കിലും ശ്വാസം മുട്ടിയാണ് മരണമെന്ന റിപ്പോർട്ട് പുറത്തായതോടെ ഇവരെ വീണ്ടും വരുത്തി മൊഴിയെടുക്കുന്നുണ്ട്.
മൃതദേഹം കണ്ടെത്തിയ വിവരം പുറം ലോകത്തെ അറിയിച്ച മീൻപിടിക്കാനെത്തിയ യുവാക്കളുടെ സംഘത്തെയും പോലീസ് വീണ്ടും ചോദ്യം ചെയ്യുന്നുണ്ട്. ലിഗ കടവിലേക്ക് നടന്നുപോകുന്നതും കായലിൽ കുളിക്കുന്നതും കണ്ടതായി സമീപവാസിയായ സ്ത്രീ പറഞ്ഞിരുന്നുവെന്ന യുവാക്കളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഇവരെയും വിശദമായി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. എന്നാൽ ലിഗയെ കണ്ട വിവരം ഇവർ പോലീസിനോട് നിഷേധിച്ചതായാണ് സൂചന.
ലിഗയെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലം മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണ്. ഇവിടുത്തെ മയക്കുമരുന്ന്, മദ്യപാന സംഘത്തെ ചുറ്റിപ്പറ്റിയാണ് അന്വേഷണം മുന്നേറുന്നത്. ചെന്തിലാക്കരിയ്ക്ക് എതിർവശമുള്ള വെള്ളച്ചിറ മാറയെന്ന സ്ഥലവും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ സങ്കേതമാണ്. മയക്കുമരുന്ന് കുത്തിവയ്ക്കാനും മറ്റും നിരവധി പേർ ക്യാമ്പ് ചെയ്യാറുള്ള ഇവിടെ ബീച്ചിൽ നിന്നും വിദേശികളുൾപ്പെടെയുള്ളവരെ വശീകരിച്ചെത്തിക്കുന്നവരെ കണ്ടെത്താനുള്ള അന്വേഷണവും നടന്നുവരികയാണ്.
വിഷാദ രോഗത്തിന് അടിമയായ ലിഗയെ കോവളം ബീച്ചിൽ ചുറ്റിതിരിയുമ്പോഴോ ഏകയായി കാണപ്പെട്ടപ്പൊഴോ സൗഹൃദം നടിച്ചെത്തിയ ആരെങ്കിലുമാകാം ദുരുദ്ദേശത്തോടെ അവരെ വശീകരിച്ച് വിജനമായ പൂനംതുരുത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. എന്നാൽ മാനസിക പ്രശ്നങ്ങളുണ്ടെങ്കിലും അക്രമ സ്വഭാവമൊന്നും പ്രകടിപ്പിക്കാത്ത പ്രകൃതക്കാരിയായ ലിഗയെ കൊലപ്പെടുത്താനുള്ള കാരണമെന്താണെന്നത് പോലീസിന് ഇപ്പോഴും വ്യക്തമായിട്ടില്ല.
ലിഗയുടെ പക്കൽ പണമോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. കവർച്ച ലക്ഷ്യമാക്കിയല്ല കൃത്യമെന്ന് ഇതിൽ നിന്ന് ഊഹിക്കാം. ലിഗയുടെ ശരീരത്ത് പുറമേ പരിക്കുകളോ ഒടിവുകളോ കണ്ടെത്തിയിട്ടില്ല. മാനഭംഗ ശ്രമവുമുണ്ടായിട്ടില്ല. അപായപ്പെടുത്താനുള്ള ഇത്തരം സാദ്ധ്യതകളൊന്നും ഉണ്ടായിട്ടില്ലാത്ത സാഹചര്യത്തിൽ ലിഗയെ കൊലപ്പെടുത്തിയത് എന്തിനെന്ന ചോദ്യത്തിനാണ് പോലീസിന് ഉത്തരം കണ്ടെത്തേണ്ടത്. ഐ.ജി മനോജ് എബ്രഹാമിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് അന്വേഷണം.
നേരത്തെ ലിഗ ആത്മഹത്യ ചെയ്തിരിക്കാമെന്നു പോലീസ് പറയുമ്പോള്‍ കൊലപാതകമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു അവരുടെ കുടുംബം. അതിനു പ്രധാനമായും മൂന്നു സംശയങ്ങളാണ് ഉന്നയിക്കുന്നത്.
1. നാട്ടുകാര്‍ പോലും പോകാത്ത കണ്ടല്‍ക്കാടിനുള്ളില്‍ സ്ഥലപരിചയമൊട്ടുമില്ലാത്ത ലിഗ എങ്ങനെയെത്തി. വിശ്വാസം നടിച്ച് ആരെങ്കിലും കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം.
2.ലിഗയെ കാണാതാകുമ്പോള്‍ ധരിച്ചിട്ടില്ലാത്ത ജാക്കറ്റ് മൃതദേഹത്തില്‍ എങ്ങനെ വന്നു.
3. മൃതദേഹത്തിന്റെ കഴുത്ത് വേര്‍പ്പെട്ടത് എങ്ങനെ...?
ഈ സംശയങ്ങളുടെ ഉത്തരം തേടിയാണു പോലീസിന്റെയും അന്വേഷണം. ലിഗ ഓട്ടോയിലെത്തിയ കോവളം ബീച്ചില്‍നിന്ന് അരമണിക്കൂര്‍കൊണ്ടു നടന്നും വള്ളത്തിലൂടെയും മൃതദേഹം കണ്ടെത്തിയ കാട്ടിലെത്താനാവുമെന്ന് പോലീസ് പറയുന്നു.
ഇങ്ങനെ ചില ടൂറിസ്റ്റുകള്‍ വരാറുണ്ടെന്നും വിഷാദരോഗമുള്ള ലിഗ ആത്മഹത്യ ചെയ്യാനുറച്ച് ഇവിടെയെത്തിയിരിക്കാമെന്നും പോലീസ് വിലയിരുത്തുന്നു. മൃതദേഹത്തില്‍ കണ്ട ജാക്കറ്റില്‍ മെയ്ഡ് ഇന്‍ ചൈന എന്നെഴുതിയിട്ടുണ്ട്. അത്തരം ജാക്കറ്റുകള്‍ കോവളത്തെ ഒട്ടേറെ കടകളിലുണ്ട്. ഓട്ടോയിലെത്തിയശേഷം ലിഗ വാങ്ങിയിട്ടുണ്ടാകാമെന്നും അത് അന്വേഷിക്കുകയാണെന്നും പോലീസ് പറയുന്നു.
മൃതദേഹത്തിന്റെ കാലപ്പഴക്കം മൂലം ശരീരം അഴുകിയാണു തല വേര്‍പ്പെട്ടത്. മുറിഞ്ഞതല്ലെന്നു പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ അറിയിച്ചതിനാല്‍ അതില്‍ ദുരൂഹതയില്ല. സംശയങ്ങളും വിലയിരുത്തലുകളും ഇങ്ങനെ നീളുമ്പോള്‍ ഉത്തരം ലഭിക്കേണ്ടതു പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലൂടെയാണ്. ശരീരം പകുതിയിലേറെയും അഴുകിയതിനാല്‍ പോസ്റ്റുമോര്‍ട്ടത്തിലൂടെ മരണകാരണം കൃത്യമായി അറിയാനാകുമോയെന്നും ആശങ്കയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Police not ruling out murder of Liga,Thiruvananthapuram, News, Trending, Murder case, Police, Probe, Kerala.

Powered by Info News For You

Comments
Post a Comment