ഒരാഴ്ച മുമ്പ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതി കുഴഞ്ഞുവീണ് മരിച്ചു

ഇരിട്ടി : (www.kvartha.com 05.04.2018) ഒരാഴ്ച മുമ്പ് ആണ്‍കുഞ്ഞിന് ജന്മം നല്‍കിയ യുവതി വീട്ടില്‍ കുഴഞ്ഞു വീണു മരിച്ചു. കീഴ്പ്പള്ളി പുത്തന്‍പുരയ്ക്കല്‍ ജോസ് - വത്സമ്മ ദമ്പതികളുടെ മകള്‍ ദില്‍ന ജോസ് (30) ആണ് കുഴഞ്ഞുവീണ് മരിച്ചത്.

ഒരാഴ്ച മുമ്പാണ് ഇരിട്ടിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ദില്‍ന ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കന്നിപ്രസവമായിരുന്നു. അമ്മയും കുഞ്ഞും ആശുപത്രിയില്‍ നിന്നും കീഴ്പ്പള്ളിയിലെ വീട്ടിലെത്തിയിരുന്നു. അവിടെ വെച്ച് വ്യാഴാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ദില്‍നയെ ആദ്യം ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ കൊയിലി ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

Woman dies after delivery, Woman, Dead, Obituary, News, Local-News, Hospital, Treatment, Kerala

ആറളം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ് മരണപ്പെട്ട ദില്‍ന. ഭര്‍ത്താവ്: ജില്‍സണ്‍ (ബ്രാഞ്ച് മാനേജര്‍ കേരള ഗ്രാമീണ്‍ ബാങ്ക് മണിക്കടവ് ശാഖ )
സഹോദരങ്ങള്‍: ദിനില്‍ ജോസ് (എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ), ദീപു ജോസ് (ബംഗളുരു)സംസ്‌ക്കാരം വെള്ളിയാഴച രാവിലെ 11 മണിക്ക് കീഴ്പ്പള്ളി ചാവറ കുര്യാക്കോസ് ഏലിയാസ് പള്ളി സെമിത്തേരിയില്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman dies after delivery, Woman, Dead, Obituary, News, Local-News, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?