റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകം: പ്രതി അലിഭായ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം:(www.kasargodvartha.com 10/04/2018) റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതക കേസിലെ മുഖ്യപ്രതി അലിഭായ് എന്ന സാലിഹ് ബിന്‍ ജലാല്‍ കുറ്റം സമ്മതിച്ചു. ചൊവ്വാഴ്ച്ച തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്ത ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് അലിഭായ് കുറ്റം സമ്മതിച്ചത്. ഖത്തറില്‍ തന്റെ ജിംനേഷ്യത്തിന്റെ ഉടമയായ സത്താറിന്റെ കുടുംബം തകര്‍ത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് അലിഭായ് പോലീസിനോട് സമ്മതിച്ചു. രാജേഷിനെ തന്റെ നേതൃത്വത്തില്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നും ഇതിന് ശേഷം ആയുധം കൊല്ലത്ത് ഉപേക്ഷിച്ചുവെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.

കൃത്യം നടത്താന്‍ തന്റെ സുഹൃത്തായ അപ്പുണ്ണിയെ സഹായിച്ചുവെന്നും കൊലപാതകം ആസൂത്രണം ചെയ്തത് തങ്ങള്‍ രണ്ടുപേരും ചേര്‍ന്നാണെന്നും ഇയാള്‍ പറഞ്ഞു. തനിക്ക് വിദേശത്ത് ജോലി നല്‍കിയ സത്താറിനോടുള്ള കൂറുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും അലിഭായ് പോലീസിനോട് സമ്മതിച്ചു. കൃത്യം നടത്തുന്നതിന് ഖത്തറില്‍ നിന്ന് നാട്ടിലെത്താന്‍ വിമാന ടിക്കറ്റിന് പണം നല്‍കിയത് സത്താറാണ്.

News, Thiruvananthapuram, District-Keralothsavam, Top-Headlines, Airport, Police, Murder-case, Accuse,R J Rajesh murder case; Alibai confessed to the crime

എന്നാല്‍ കേസിലെ മുഖ്യപ്രതിയായ അലിഭായ് പോലീസ് പിടിയിലായെങ്കിലും ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയ അപ്പുണ്ണിയെ കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല ഇയാള്‍ ഇപ്പോഴും ഒളിവിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, District-Keralothsavam, Top-Headlines, Airport, Police, Murder-case, Accuse,R J Rajesh murder case; Alibai confessed to the crime


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?