കടയിലേക്ക് ഒളിക്യാമറ വെച്ച് ദൃശ്യം പകര്‍ത്തിയ വര്‍ക് ഷോപ്പുടമ പിടിയില്‍

രാമപുരം: (www.kvartha.com 04.04.2018) കടയിലേക്ക് ഒളിക്യാമറവച്ച് ജീവനക്കാരിയുടെ ദൃശ്യം പകര്‍ത്തിയ വര്‍ക്ഷോപ്പുടമ പിടിയില്‍. രാമപുരം പോലീസ്സ്റ്റേഷനു സമീപം ടൂവീലര്‍ വര്‍ക്ഷോപ്പ് നടത്തുന്ന രാമപുരം കൂട്ടക്കല്ലില്‍ ജയ്നോ(42)യെയാണ് പോലീസ് പിടികൂടിയത്. തൊട്ടടുത്ത മുറിയില്‍ സ്റ്റേഷനറിക്കട നടത്തുന്ന രാജു വടക്കേടത്തിന്റെ കടയിലേക്കാണ് ഇയാള്‍ ഒളിക്യാമറ വച്ചത്.

ഒളിക്യാമറ വച്ചത് കടയിലെ ജീവനക്കാരിയുടെ ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം രാമപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. രാമപുരം സി.ഐ.യുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ ഒളിക്യാമറയും കണക്ട് ചെയ്തിരുന്ന കംപ്യൂട്ടറും പിടിച്ചെടുത്തു. ക്യാമറയും കംപ്യൂട്ടറും വിദഗ്ദ്ധ പരിശോധയ്ക്കായി കോടതിയില്‍ ഹാജരാക്കുമെന്ന് സി.ഐ: ജോയി മാത്യു പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

 Kerala, News, Kottayam, Shop Owner, Arrested, String camera, Shop, Ramapuram, Top headline, Work shop owner caught immoral activities

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kottayam, Shop Owner, Arrested, String camera, Shop, Ramapuram, Top headline, Work shop owner caught immoral activities



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?