മാധ്യമ പ്രവര്‍ത്തകന് നേരെ നടന്ന വധശ്രമം: പ്രതി പിടിയില്‍; കത്തി കണ്ടെടുത്തു

നീലേശ്വരം: (www.kasargodvartha.com 06.04.2018) മാധ്യമ പ്രവര്‍ത്തകന്‍ സേതുബങ്കള (48)ത്തെ വെട്ടി കൊല്ലാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട പുതുക്കൈയിലെ മിഥുനി(34)നെ നീലേശ്വരം പ്രിന്‍സിപ്പല്‍ എസ്‌ഐ മെല്‍വിന്‍ ജോസും കേസന്വേഷണ ചുമതലയുള്ള എസ്‌ഐ രാജശേഖരനും സംഘവും അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി ചിറപ്പുറം റോഡില്‍ വെച്ച് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കി. സേതുവിനെ വെട്ടാനുപയോഗിച്ച കത്തി നീലേശ്വരം മന്ദംപുറത്തെ കേബിള്‍ ടിവി ഓഫീസില്‍ നിന്നും കണ്ടെടുത്തു.

ചൊവ്വാഴ്ച രാത്രി ഏഴ്മണിയോടെയാണ് നീലേശ്വരം തളിയില്‍ ക്ഷേത്രത്തിനടുത്തെ രാജാസ് ഹോസ്റ്റലിനടുത്ത് വെച്ച് മിഥുന്‍ വടിവാള്‍ കൊണ്ട് സേതുവിനെ തലക്ക് വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ചവിട്ട് വീഴ്ത്തുകയും മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തത്.

Kasaragod, News, Nileshwaram, Journalists, Murder-attempt, Police arrested, Accused., Murder attemp Against Journalist; Accused Under Police Custody

സംഭവവുമായി ബന്ധപ്പെട്ട് മിഥുനിനെതിരെ ഐപിസി 308, 323, 324, 427, 506/2 എന്നീ വകുപ്പുകള്‍ പ്രകാരം വധശ്രമം, ഗൂഢാലോചന, സംഘംചേര്‍ന്ന് അക്രമിക്കല്‍, മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി നീലേശ്വരം പോലീസ് കേസെടുത്തിരുന്നു. സംഭവത്തിനു ശേഷം ഒളിവില്‍ പോയ മിഥുന്‍ നീലേശ്വരത്തെ ഒറ്റ നമ്പര്‍ ചൂതാട്ട, ബ്ലേഡ് ഇടപാടുസംഘത്തിന്റെ തലവനായ സയനബാബുവിന്റെ സംരക്ഷണയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

ഒറ്റനമ്പര്‍ ചൂതാട്ടത്തിനും ബ്ലേഡ് മാഫിയക്കുമെതിരെ മലബാര്‍ വാര്‍ത്തയില്‍ തുടര്‍ച്ചയായി വന്ന വാര്‍ത്തകളെ തുടര്‍ന്ന് സയനബാബുവിന്റെ നിര്‍ദ്ദേശപ്രകാരമാണ് മിഥുന്‍ സേതുവിനെ ആക്രമിച്ചതെന്നാണ് സേതുവിന്റെ പരാതി.

കഴിഞ്ഞ ഫെബ്രുവരി 20ന് ഉച്ചക്ക് പുതിയകോട്ടയില്‍ നിന്നും സയനബാബുവിന്റെ ഒറ്റനമ്പര്‍ ചൂതാട്ട സംഘത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി സെന്തിലിനെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അന്ന് സെന്തിലില്‍ നിന്നും പിടിച്ചെടുത്ത രണ്ട് മൊബൈല്‍ ഫോണുകളുടെയും സിമ്മിന്റെ ഉടമ സയനബാബുവാണെന്നും ഇത് ഒറ്റനമ്പര്‍ ചൂതാട്ടത്തിനായി ഉപയോഗിക്കുന്നതാണെന്നും പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാബുവിനെതിരെ ചൂതാട്ടകേസില്‍ ഒന്നാം പ്രതിയാക്കി കേസെടുത്തത്. ഇതിന് ശേഷം ഒളിവില്‍ പോയ ബാബു രണ്ടാഴ്ച മുമ്പും സേതുവിനെ വധിക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

മിഥുനിനെ അറസ്റ്റ് ചെയ്ത സംഘത്തില്‍ എസ്‌ഐമാര്‍ക്കു പുറമെ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജയചന്ദ്രന്‍, മനു മണിയറ, ഡ്രൈവര്‍ ഗിരീഷ് എന്നിവരുമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Nileshwaram, Journalists, Murder-attempt, Police arrested, Accused., Murder attemp Against Journalist; Accused Under Police Custody


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?