ബംബ്രാണ ഭൂമി പ്രശ്‌നം, കുമ്പള പഞ്ചായത്തിന്റെ റിവിഷന്‍ ഹര്‍ജി തള്ളി

കുമ്പള:(www.kasargodvartha.com 20/04/2018) പ്രമാദമായ ബംബ്രാണ ഭൂമി പ്രശ്‌നത്തില്‍ കുമ്പള പഞ്ചായത്ത് ലാന്റ് റവന്യൂ കമ്മിഷണര്‍ക്ക് നല്‍കിയ റിവിഷന്‍ ഹര്‍ജി തള്ളിക്കൊണ്ട് ഉത്തരവായി. 2014 ഫെബ്രുവരി 21 ന് അനുവദിച്ച പട്ടയം കുമ്പള പഞ്ചായത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് ഭൂമി അളന്നു കൊടുക്കാതെ നിരവധി പോരാട്ടത്തിനൊടുവില്‍ 2016 ല്‍ ആണ് 11 കുടുംബങ്ങള്‍ക്ക് ഭൂമി അളന്ന് കൊടുത്തത്. ആദ്യം റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ക്ക് പഞ്ചായത്ത്, ഭൂമിക്ക് അവകാശ വാദം ഉന്നയിച്ച് അപ്പീല്‍ നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍.ഡി.ഒ. വിഷയം പഠിക്കുകയും രണ്ട് ഭാഗത്ത് നിന്നും ഹിയറിംഗ് നടത്തി 11 പട്ടയ ഉടമകള്‍ക്ക് അനുകൂലമായ വിധി പുറപ്പെടുവിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണ ത്തില്‍ ഭൂമി അളന്ന് കൊടുക്കുകയായിരുന്നു.

ഇതിനെതിരെയാണ് കുമ്പള പഞ്ചായത്ത് ലാന്റ് റവന്യൂ കമ്മിഷണര്‍ക്ക് റിവിഷന്‍ ഹര്‍ജി നല്‍കിയത്. കഴിഞ്ഞ ഫെബ്രുവരി 21 ന് ഹിയറിംഗിനായി 11 പട്ടയ ഉടമകളെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരുന്നു. പട്ടയ ഉടമകള്‍കളില്‍ ഭൂരിഭാഗം പേരും വികലാംഗരും രോഗികളുമാണെന്ന കാര്യം വെല്‍ഫെയര്‍ പാര്‍ട്ടി ഭൂസമര സമിതി റവന്യൂ കമ്മിഷണറെ ബോധിപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്ത് പോകാന്‍ സാധിക്കാത്തവര്‍ പ്രതിനിധിയെ അയച്ചാല്‍ മതിയെന്ന അറിയിപ്പിന്മേല്‍ അബ്ദുല്ല , ഖാസിം എന്നിവരും മറ്റുള്ള വരുടെ പ്രതിനിധിയായി ഭൂസമരസമിതി ജില്ലാ കണ്‍വീനര്‍ അബ്ദുല്ല പി.കെ. അബ്ദുല്ലത്തീഫ് കുമ്പള എന്നിവരും ഹാജരാവുകയായിരുന്നു. തുടര്‍ന്ന് ലാന്റ് റവന്യൂ കമ്മിഷണര്‍ ആര്‍.ഡി.ഒ ഉത്തരവിനെതിരെ കുമ്പള പഞ്ചായത്ത് നല്‍കിയ റിവിഷന്‍ ഹര്‍ജി തള്ളിയതായും പ്രസ്തുത ഭൂമിക്ക് മേല്‍ പഞ്ചായത്തിന് യാതൊരവകാശവും ഇല്ല എന്നും ഉത്തരവിറക്കുകയായിരുന്നു.

News, Kumbala, Kasaragod, Kerala, Police,Bambrana land dispute; rejected by the revision petition of the Kumbala panchayat

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kumbala, Kasaragod, Kerala, Police,Bambrana land dispute; rejected by the revision petition of the Kumbala panchayat


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?