ചട്ടം ലംഘിച്ച് വ്യാപാര മേഖലക്ക് അനുമതി; നേതൃത്വത്തിനെതിരെ വ്യാപാരികളില്‍ പ്രതിഷേധം


നീലേശ്വരം: (www.kasargodvartha.com 20.04.2018) ബോംബെ ബസാര്‍ എന്ന പേരില്‍ നീലേശ്വരത്ത് കൈത്തറി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ നല്‍കിയ ലൈസന്‍സിന്റെ മറവില്‍ വന്‍ വ്യാപാരമേള നടത്തുമ്പോഴും വ്യാപാരി നേതൃത്വത്തിനും നഗരസഭക്കും തികഞ്ഞ മൗനം. നഗരസഭ ചെയര്‍മാന്റെ മുന്‍കൂര്‍ അനുമതിയോടെ നടത്തുന്ന തട്ടിപ്പ് കച്ചവടങ്ങള്‍ക്കെതിരെ വ്യാപാരി നേതൃത്വം മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ച് നഗരത്തിലെ വ്യാപാരികള്‍ രംഗത്തിറങ്ങി. ഇവര്‍ നേതൃത്വത്തിന് രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.

എന്നിട്ടും ഇതിനെതിരെ ഇതുവരെയും പ്രതികരിക്കാന്‍ നേതൃത്വം തയ്യാറാവാത്തതിനാല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാനാണ് വ്യാപാരികളുടെ നീക്കം. വിഷു വിപണിയില്‍ ബോബെ ബസാറില്‍ കച്ചവടം പൊടിപൊടിച്ചപ്പോള്‍ നീലേശ്വരത്തെ തുണിക്കടകള്‍, സ്റ്റേഷനറി കടകള്‍, ഫാന്‍സി, ഗൃഹോപകരണ വില്‍പ്പനശാലകള്‍ എന്നിവിടങ്ങളില്‍ കഴിഞ്ഞ വര്‍ഷത്തെ കച്ചവടത്തിന്റെ പകുതിപോലും നടന്നില്ലെന്ന് വ്യാപാരികള്‍ പരാതിപ്പെടുന്നു.

Kasaragod, Kerala, News, Neeleswaram, Protest, Merchant, Breaking Low, Bombay Bazaar, Permission for Trade zone By Breaking Law; Protest Among Traders Against Leaders

രാജാറോഡിലെ ഒരു ചെറിയ കടയുടെ പേരിലാണ് കൈത്തറി വില്‍പ്പനശാല നടത്താന്‍ ചെയര്‍മാന്‍ മുന്‍കൂര്‍ അനുമതി നല്‍കിയത്. എന്നാല്‍ ബോംബെ ബസാറിലെ കച്ചവടം നടക്കുന്നത് നീലേശ്വരം തളിയില്‍ ക്ഷേത്രത്തിന് സമീപത്തെ വിശാലമായ പാലസ് ഗ്രൗണ്ടിലാണ്.

ഇതിനെതിരെ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം പരാതി ഉന്നയിച്ചെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷവും പറയുന്നു. നഗരസഭ ഫണ്ടിലേക്ക് വന്‍തുക സംഭാവന നല്‍കിയതാണ് അനധികൃതമായ വ്യാപാരമേളക്ക് നഗരസഭ അനുമതി നല്‍കിയതെന്നാണ് ആക്ഷേപം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Neeleswaram, Protest, Merchant, Breaking Low, Bombay Bazaar, Permission for Trade zone By Breaking Law; Protest Among Traders Against Leaders


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?