ലോകാരോഗ്യ ദിനം ആചരിച്ചു
ബദിയടുക്ക (www.evisionnews.co): ജിഎഫ്‌സി ആര്‍ട്‌സ് ആന്റ്് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലോക ആരോഗ്യദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി ബദിയടുക്ക ടൗണില്‍ പ്ലക്കാര്‍ഡുകള്‍ സ്ഥാപിച്ചു. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന് തുടക്കമായി. പരിപാടിയില്‍ സക്കീര്‍ ബദിയടുക്ക അധ്യക്ഷത വഹിച്ചു. ബദിയടുക്ക ആരോഗ്യം മേഖലയില്‍ നിറഞ്ഞുനില്‍ക്കുന്ന ഡോ. ശ്രീനിധി സരളയ ഉദ്ഘാടനം ചെയ്തു. മൂസ സാജിദ്, സാദിക്ക് മാര്‍ക്കറ്റ്, അബ്ദുല്‍ സവാദ്, ഹുസൈനാര്‍ അലിഷന്‍ ബി.ഡികെ, ബി.എച്ച് അഫ്രീദി, നസീര്‍, മഹഷൂഖ്, സംസീര്‍, മഖ്ബൂല്‍ സംബന്ധിച്ചു. പി.കെ സെക്രട്ടറി ആഷിഫ് സ്വാഗതവും ട്രഷറര്‍ ഹസൈനാര്‍ നന്ദിയും പറഞ്ഞു.
Powered by Info News For You
Comments
Post a Comment