പുതുചരിത്രം തീര്‍ത്ത് യൂത്ത് ലീഗ് മുനിസിപ്പല്‍ 'യുവതീരം' ക്യാമ്പ് സമാപിച്ചു


കാസര്‍കോട് (www.evisionnews.co): ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയത്തില്‍ ഏപ്രില്‍ 27ന് നടക്കുന്ന യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളനത്തിന്റെ മുന്നോടിയായി സംഘടിപ്പിച്ച എക്‌സിക്യൂട്ടീവ് ക്യാമ്പ് 'യുവതീരം' പുതുചരിത്രം രചിച്ച് സമാപിച്ചു. വിവിധ വിഷയങ്ങളില്‍ നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ കര്‍മ പദ്ധതികള്‍ തയാറാക്കുകയും വിവിധ പ്രമേയങ്ങള്‍ അംഗീകരിക്കുകയും ചെയ്തു.

നെല്ലിക്കുന്ന് ബങ്കരക്കുന്നില്‍ നടന്ന ക്യാമ്പ് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ഹക്കീം അജ്മല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. സ്വാഗതസംഘം ചെയര്‍മാന്‍ അബ്ബാസ് ബീഗം പതാക ഉയര്‍ത്തി. തുടര്‍ന്ന് യുവതയുടെ ലക്ഷ്യവും ശാസ്ത്രീയ സംഘാടനവും എന്ന വിഷയത്തില്‍ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.പി അന്‍വര്‍ സാദത്തും മുസ്്‌ലിം ലീഗ് ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ഉസ്മാന്‍ താമരത്ത് മലപ്പുറവും മുസ്്‌ലിം ലീഗും കാസര്‍കോടും എന്ന വിഷയത്തില്‍ മുസ്്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുല്ലയും ക്ലാസെടുത്തു. സംഘടനാ ചര്‍ച്ചക്ക് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫും ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരും മറുപടി പറഞ്ഞു. സമാപന സെഷന്‍ മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്്മാന്‍ ഉദ്ഘാടനം ചെയ്തു.

വിവിധ സെഷനുകളില്‍ മുസ്്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എ.എം കടവത്ത്, മുനിസിപ്പല്‍ പ്രസിഡണ്ട് വി.എം മുനീര്‍, ട്രഷറര്‍ മുഹമ്മദ് കുഞ്ഞി തായലങ്ങാടി, യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ വൈസ് പ്രസിഡണ്ട് മന്‍സൂര്‍ മല്ലത്ത്, സെക്രട്ടറി എം.എ നജീബ്, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, ജനറല്‍ സെക്രട്ടറി സിദ്ധീഖ് സന്തോഷ് നഗര്‍, മുനിസിപ്പല്‍ ഭാരവാഹികളായ നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, പി.വി മൊയ്തീന്‍ കുഞ്ഞി, റഷീദ് ഗസാലി നഗര്‍, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കെ.എം ബഷീര്‍, എ.എ അസീസ്, ഹമീദ് ബെദിര, കെ.എം അബ്ദുല്‍ റഹ്്മാന്‍, സഅദ് ബാങ്കോട്, സി.എ അബ്ദുല്ലക്കുഞ്ഞി, സി.ടി റിയാസ്, റഫീഖ് വിദ്യാനഗര്‍, ഖലീല്‍ അബൂബക്കര്‍, റഹ്്മാന്‍ പടിഞ്ഞാര്‍, ഹസന്‍കുട്ടി പതിക്കുന്നില്‍, ഫൈസല്‍, ഹനീഫ നെല്ലിക്കുന്ന്, എം.ഇ അബ്ദുല്‍ റഹ്്മാന്‍, അഹമ്മദ് കുട്ടി ഹാജി, ഖമറുദ്ദീന്‍ താഹിര്‍, അബ്ദുല്‍ റഹീം, ഇര്‍ഷാദ് നെല്ലിക്കുന്ന്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ സിയാന, ഹാജറ സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?