ദുബൈ സുരക്ഷാ മേധാവി മര്‍കസിലെത്തി; പിതാവ് സ്ഥാപിച്ച ഖല്‍ഫാന്‍ ഖുര്‍ആനിക പഠനം കേന്ദ്രം സന്ദര്‍ശിച്ചു
കോഴിക്കോട്: (www.kvartha.com 12.04.2018) സ്വന്തം പിതാവ് സ്ഥാപിച്ച മര്‍കസിലെ ഖല്‍ഫാന്‍ ഖുര്‍ആനിക പഠനം കേന്ദ്രം സന്ദര്‍ശിക്കാന്‍ ദുബൈ സുരക്ഷാ തലവനും ലഫ്റ്റ്‌നെന്റ് ജനറലുമായ ദാഹി ഖല്‍ഫാന്‍ തമീമെത്തി. തന്റെ പിതാവ് ഇരുപത് വര്‍ഷം മുമ്പ് സ്ഥാപിച്ച കൊയിലാണ്ടിയിലെ ഖല്‍ഫാന്‍ ഖുര്‍ആനിക പഠന കേന്ദ്രം സന്ദര്‍ശിച്ച ദാഹി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ മര്‍കസ് സ്ഥാപനങ്ങളിലൂടെ നടക്കുന്ന വൈജ്ഞാനിക സേവന പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കാനും കൂടി വേണ്ടിയായിരുന്നു കോഴിക്കോട് എത്തിയത്. മര്‍കസിന്റെ വിവിധ കാമ്പസുകളില്‍ അദ്ദേഹം സന്ദര്‍ശനം നടത്തി. ഖല്‍ഫാന്‍ ഖുര്‍ആന്‍ പഠന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമൊപ്പം അദ്ദേഹം മണിക്കൂറുകള്‍ ചെലവഴിച്ചു.
മര്‍കസ് സ്ഥാപങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ഖുര്‍ആന്‍ പാരായണ ശൈലി അതീവ മനോഹരമാണെന്നും ശാസ്ത്രീയമായ പഠന സംവിധാനങ്ങള്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥികളുടെ മാനസിക ആത്മീയ ശേഷി പുഷ്ടിപ്പെടുത്തും വിധം ഖുര്‍ആന്‍ പഠിപ്പിക്കുന്നത് കൊണ്ടാണിത് സാധ്യമാകുന്നെതെന്നും ദാഹി ഖല്‍ഫാന്‍ പറഞ്ഞു.
തുടര്‍ന്ന് കാരന്തൂരിലെ മര്‍കസിന്റെ പ്രധാന കാമ്പസില്‍ ദാഹി ഖല്‍ഫാന് വിപുലമായ സ്വീകരണം നല്‍കി. ഇന്ത്യക്കാര്‍ സഹിഷ്ണുതയും സ്നേഹവും ഉയര്‍ത്തിപ്പിടിക്കുന്നവരാണെന്നും വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുമ്പോള്‍ തന്നെ ബഹുസ്വരമായ ജീവിത സംസ്‌കാര രീതികള്‍ വെച്ചുപുലര്‍ത്തുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. മര്‍കസ് സ്ഥാപനങ്ങള്‍ പ്രതിനിധാനം ചെയ്യുന്നത് ഇസ്ലാമിന്റെ ശരിയായ സമീപനങ്ങളെയാണ്. ഭീകരവാദ ചിന്തകളെ മൗലികമായി പ്രതിരോധിക്കുന്നതില്‍ നാല്‍പത് വര്‍ഷമായി ഇന്ത്യയില്‍ ഒട്ടാകെ ഈ സ്ഥാപനം നടത്തുന്ന വൈജ്ഞാനിക സേവന പ്രവര്‍ത്തനങ്ങള്‍ വിജയിച്ചിട്ടുണ്ട്. മര്‍കസിന്റെ സേവന പ്രവര്‍ത്തങ്ങള്‍ക്ക് ഹൃദ്യമായ പിന്തുണ വാഗ്ദാനം ചെയ്യാനും ദാഹി ഖല്‍ഫാന്‍ മറന്നില്ല.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പതിറ്റാണ്ടുകളായി ആത്മബന്ധമുള്ള വ്യക്തിത്വമാണ് ദാഹി ഖല്‍ഫാനെന്നും ദുബൈയെ ലോകത്തെറ്റവും സുരക്ഷയുള്ള നഗരമാക്കി മാറ്റിയതില്‍ പ്രധാന പങ്കുവഹിച്ചത് അദ്ദേഹമാണെന്നും കാന്തപുരം പറഞ്ഞു.
യു.എ.ഇ പ്രസിഡന്റ് ഖലീഫ ബിന്‍ സായിദ് നഹ്യാനുമായും ദുബായ് ബഹരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അലു മക്തൂമുമായും ഏറ്റവും ബന്ധമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ദാഹി ഖല്‍ഫാന്‍. 1980 മുതല്‍ അദ്ദേഹം ദുബൈ പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ആയി പ്രവര്‍ത്തിച്ചുവരുന്നു. ലോകത്തെ മികച്ച സുരക്ഷാ സംവിധാനമാക്കി ദുബൈയെ മാറ്റിയതിനു നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ ദാഹി ഖല്‍ഫാന് ലഭിച്ചിട്ടുണ്ട്.
മര്‍കസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ദാഹി ഖല്‍ഫാന് ഉപഹാരം നല്‍കി. ഡോ ഹുസൈന്‍ സഖാഫി ചുള്ളിക്കോട് ആമുഖ പ്രഭാഷണം നടത്തി. കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍, കെ കെ അഹമ്മദ് കുട്ടി മുസ്ലിയാര്‍ കട്ടിപ്പാറ, സി മുഹമ്മദ് ഫൈസി, വി പി എം ഫൈസി വില്യാപ്പള്ളി, ഹസ്സന്‍ സഖാഫി തറയിട്ടാല്‍ എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kozhikode, News, Religion, Markkas, Qalfan Quran Study Centre, Lieutenant General, A P Aboobacker Musliyar, Dahi Qalfan, Dahi Qalfan Visited Markkas

Powered by Info News For You

Comments
Post a Comment