പിണറായി സര്‍ക്കാറും കേന്ദ്ര ഗവണ്‍മെന്റും തുടരുന്നത് ദളിത് വിരുദ്ധനടപടികളും ജനദ്രോഹ സമീപനവും: എം എം ഹസന്‍

കാസര്‍കോട്: (www.kasargodvartha.com 07.04.2018) പിണറായി സര്‍ക്കാറും കേന്ദ്ര ഗവണ്‍മെന്റും തുടരുന്നത് ദളിത് വിരുദ്ധനടപടികളും ജനദ്രോഹ സമീപനവുമാണെന്ന് കെപിസിസി പ്രസിഡണ്ട് എം എം ഹസന്‍ പറഞ്ഞു. കാസര്‍കോട് ചെര്‍ക്കളയില്‍ ശനിയാഴ്ച വൈകിട്ട് ആരംഭിക്കുന്ന ജനമോചന യാത്രയെ കുറിച്ച് വിശദീകരിക്കാന്‍ ഗസ്റ്റ് ഹൗസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെപിസിസി പ്രസിഡണ്ട്.

കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ നിന്നും ദേശീയതലത്തില്‍ നടക്കുന്ന ഫാസിസ്റ്റ് അക്രമങ്ങളില്‍ നിന്നും ഇതില്‍ നിന്നും ജനങ്ങളെ മോചിപ്പിക്കുകയും ബോധവത്കരിക്കുകയും ചെയ്യുക എന്നതാണ് യാത്രയുടെ ഉദ്ദേശമെന്ന് ഹസന്‍ പറഞ്ഞു. കേരളത്തില്‍ സിപിഎം പ്രതികാര രാഷ്ട്രീയം നടത്തുകയാണ്. കൊലപാതകങ്ങള്‍ പല രൂപത്തിലും ഇപ്പോള്‍ പ്രത്യക്ഷപ്പെട്ടു. ദളിത് സമൂഹം നടത്തുന്ന പ്രതിഷേധങ്ങളെ സര്‍ക്കാര്‍ അടിച്ചമര്‍ത്തുകയാണ്. അത് ദേശീയതലത്തില്‍ മാത്രമല്ല കേരളത്തിലും ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ഇതിന്റെ ഭാഗമായാണ് ദളിത് വിദ്യാര്‍ത്ഥിയെ കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്നും പുറത്താക്കിയ നടപടി. ഇതിന് അറുതി വരുത്തണം. പയ്യന്നൂരിലെ ദളിത് ഓട്ടോഡ്രൈവറായ ചിത്രലേഖയ്ക്ക് യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് സെന്റ് ഭൂമി പിണറായി സര്‍ക്കാര്‍ തിരിച്ചെടുത്തത് പ്രതികാര രാഷ്ട്രീയത്തിനും രാഷ്ട്രീയ വൈരാഗ്യത്തിനും ഉദാഹരണമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ചിത്രലേഖയെ സിപിഎം വര്‍ഷങ്ങളായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. സിപിഎമ്മിനെ പോലെ മറ്റൊരു പാര്‍ട്ടിയും ഇത്രയും പ്രതികാരത്തോടെ പ്രവര്‍ത്തിക്കില്ല. നെഹ്‌റു കോളജ് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പജയോട് ഇപ്പോഴും വൈരാഗ്യത്തോടെയാണ് സിപിഎം പെരുമാറുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതിനെ തള്ളിപ്പറയുകയും ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കുകയും ചെയ്തതിനു തൊട്ടുപിന്നാലെ ഇവര്‍ക്കെതിരെ ലഘുലേഖയുമായി സിപിഎം രംഗത്തു വന്ന് അവരെ ഭയപ്പെടുത്തുകയാണ്. ഒരു ഭാഗത്ത് മുഖ്യമന്ത്രി ഇവര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് പറയുമ്പോള്‍ മറുഭാഗത്ത് ഇവരെ തളര്‍ത്തുകയാണെന്നും എം എം ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ശൂരനാട് രാജശേഖരന്‍, തമ്പാനൂര്‍ രവി, കെപി കുഞ്ഞിക്കണ്ണന്‍, കെപിസിസി സെക്രട്ടറി ജെയ്‌സണ്‍ ജോസഫ്, കെപിസിസി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാം എന്നിവരും എം എം ഹസനൊപ്പമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Pinarayi-Vijayan, Kerala, Top-Headlines, State Government, Central Government, M.M Hassan, Dalith, M.M Hassan against Kerala, Central Govt.s.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?