രണ്ട് ശിവസേന പ്രവര്‍ത്തകരെ പട്ടാപകല്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെപി എം എല്‍ എ അറസ്റ്റില്‍

മുംബൈ: (www.kvartha.com 10.04.2018) രണ്ട് ശിവസേന പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിജെപി എം. എല്‍ എ ശിവാജി കര്‍ദിലെ അറസ്റ്റില്‍. ഇദ്ദേഹത്തിന്റെ മകളുടെ ഭര്‍ത്താവും എന്‍ സി പി എം. എല്‍ എയുമായ സങ്രം ജഗ്തപിനെ ഞായറാഴ്ച രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഗൂഢാലോചന കുറ്റം ചുമത്തിയാണ് ശിവാജിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

കെഡ്ഗാവൂണ്‍ ശിവസേന നേതാവ് സഞ്ജയ് കോട്കര്‍, ശിവസേനാംഗം വസന്ത് തുബെ എന്നിവരാണ് രണ്ട് ദിവസം മുന്‍പ് കൊല്ലപ്പെട്ടത്. ആദ്യം വെടിവെച്ച് വീഴ്ത്തിയ ശേഷം ഇവരെ വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതക ശേഷം കൊലനടത്തിയ സന്ദീപ് ഗുഞ്ജല്‍ പാര്‍ണര്‍ തലുക പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തോക്കും വാളുകളും ഇയാള്‍ പോലീസിന് കൈമാറി. വ്യക്തിപരമായ ശത്രുതയാണ് കൊലപാതകങ്ങളിലേയ്ക്ക് നയിച്ചതെന്ന് സന്ദീപ് മൊഴി നല്‍കിയിരുന്നു.

National, Shiv Sena, BJP

നഗര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഉപതിരഞ്ഞെടുപ്പില്‍ ശിവസേന സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി സഞ്ജയ് കോട്കറും വസന്ത് തുബെയും പ്രവര്‍ത്തിച്ചിരുന്നു. ഇതേ തുടര്‍ന്ന് മൂന്ന് ബിജെപി എം. എല്‍ എമാര്‍ തന്റെ പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി സഞ്ജയുടെ മകന്‍ സന്‍ ഗ്രം കോട്കര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Police sources said that Sangram Kotkar, son of Sanjay Kotkar, alleged the three MLAs had threatened his father with dire consequences for helping a Shiv Sena candidate in the recently-concluded Nagar Muncipal Corporation bypolls.

Keywords: National, Shiv Sena, BJP


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?