കാതുവ: മുഴുവന്‍ കശ്മീരികളും ചോര വിലകൊടുക്കേണ്ടിവരുന്ന കുറ്റകൃത്യത്തില്‍ പിഡിപിക്കും ബിജെപിക്കും തുല്യ പങ്കെന്ന് മെഹ്ബൂബ മുഫ്തിയുടെ സഹോദരന്‍

ശ്രീനഗര്‍: (www.kvartha.com 13.04.2018) കാതുവ സംഭവത്തില്‍ ഭരണകക്ഷികളായ പിഡിപ്പിക്കും ബിജെപിക്കും തുല്യ പങ്കെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ സഹോദരനും ജമ്മു കശ്മീര്‍ ടൂറിസം മന്ത്രിയുമായ തസ്സദുഖ് മുഫ്തി. ആസിഫയുടെ കൊലപാതകത്തിന് കശ്മീരില്‍ ചോര വിലയായി നല്‍കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമല്ലെന്നും പിഡിപിയുടെ അഭിപ്രായമാണെന്നും മുഫ്തിപറഞ്ഞു.

മുഫ്തി പാര്‍ട്ടിയുടെ ഔദ്യോഗീക വക്താവല്ലെങ്കില്‍ കൂടി അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്ക് വന്‍ വാര്‍ത്താ പ്രധാന്യം ലഭിച്ചു.

കശ്മീരിനെ പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപിയുമായി സഖ്യമുണ്ടാക്കിയത്. എന്നാല്‍ പൂര്‍ത്തീകരിക്കാനാവാത്ത വാഗ്ദാനങ്ങള്‍ മാത്രമായി എല്ലാം. മുഴുവന്‍ കശ്മീരികളും ചോര വിലകൊടുക്കേണ്ടിവരുന്ന ഒരു കുറ്റകൃത്യത്തില്‍ ഞങ്ങളും പങ്കാളികളായി.- മുഫ്തി പറഞ്ഞു.

കേന്ദ്രം പിടിവാശി ഉപേക്ഷിക്കണമെന്നും യഥാര്‍ത്ഥ പ്രശ്‌നം തിരിച്ചറിഞ്ഞ് പിരിമുറുക്കം കുറയ്ക്കണമെന്നും മുഫ്തി ആവശ്യപ്പെട്ടു. പിഡിപിയുമായി സഖ്യമുണ്ടാക്കുമ്പോള്‍ ഉണ്ടാക്കിയ അജണ്ടയിലെ കാര്യങ്ങള്‍ നടപ്പിലാക്കാനും അദ്ദേഹം ബിജെപിയോട് ആവശ്യപ്പെട്ടു. അര്‍ഹിക്കാത്ത ഒരു പദവിയിലേയ്ക്ക് ബിജെപിയെ തള്ളിവിട്ടതിന് പിഡിപി ജനങ്ങളോട് മാപ്പ് പറയുകയാണെന്നും മുഫ്തി കൂട്ടിച്ചേര്‍ത്തു.


PDP, BJP partners in crime, Kashmiris may have to pay with blood, says Mehbooba Mufti’s brother

SUMMARY: He urged the Centre to “give up its obduracy and recognise the problem at hand, de-escalate tension, resume the political process” and implement the commitments made in the agenda of alliance.

Keywords: National, BJP, PDP, Jammu Kashmir


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?