റിയാദില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു

റിയാദ്: (www.kvartha.com 04.04.2018)  റിയാദില്‍ വിഷ ഉറുമ്പിന്റെ കടിയേറ്റ് മലയാളി യുവതി മരിച്ചു. കരുവാറ്റ ഫിലദല്‍ഫിയ (മുട്ടത്തില്‍) ജെഫി മാത്യുവിന്റെ ഭാര്യ സൂസി ജഫി(33)യാണു മരിച്ചത്. വീട്ടില്‍ വെച്ച് രണ്ടാഴ്ച മുമ്പാണ് സൂസിക്ക് വിഷ ഉറുമ്പിന്റെ കടിയേറ്റത്. തുടര്‍ന്ന് ശരീരം ചൊറിഞ്ഞുതടിക്കുകയും ശ്വാസം മുട്ടലുണ്ടാവുകയും ചെയ്തു.

വിഷ ഉറുമ്പിന്റെ കടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സൂസി ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് മരിച്ചത്. മാര്‍ച്ച് 19 നായിരുന്നു ഇവരെ ഉറുമ്പു കടിച്ചത്. നില വഷളായതിനെ തുടര്‍ന്ന് സൂസിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.


വിഷ ഉറുമ്പിന്റെ കടിയേറ്റ് ആള്‍ക്കാര്‍ മരിച്ച സംഭവം ഇതിനുമുമ്പും ഗള്‍ഫില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉറുമ്പുകളുടെ ചെറിയ അംശം വിഷം തന്നെ ഒരാളെ കൊല്ലാന്‍ ശേഷിയുള്ളതാണ്.

2010 ല്‍ ഓച്ചിറ സ്വദേശി ജീവേഷ് ഈ രീതിയില്‍ ദുബൈയില്‍ വെച്ച് മരിച്ചിരുന്നു. 1991 ല്‍ യുഎഇയില്‍ തന്നെ അല്‍ ഐനിലെ കോട്ടയം സ്വദേശിയാ അധ്യാപികയുടെ മരണവും ഉറുമ്പിന്റെ കടിയേറ്റായിരുന്നു.

കടിയേറ്റ് ഒരു മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ എത്തിക്കുക എന്നതാണ് വിഷ ഉറുമ്പുകള്‍ കടിച്ചാല്‍ അടിയന്തിരമായി ചെയ്യേണ്ടത്. ഇങ്ങനെ ചെയ്യാതിരുന്നാല്‍ കാര്യങ്ങള്‍ അപകടകരമാകുന്ന അവസ്ഥയിലേക്ക് പോകുകയും മരണം സംഭവിക്കുകയും ചെയ്യും.
Keywords: Gulf, World, Riyadh, Obituary, Woman, Dead, Kerala woman dies in Riyadh weeks after she was bitten by poisonous ant.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?