കോഴിക്കോട് വിലക്ക് ലംഘിച്ച് മാര്‍ച്ചിനൊരുങ്ങി എസ്.ഡി.പി.ഐ: തടയാന്‍ സര്‍വസന്നാഹവുമായി പോലീസ്
കോഴിക്കോട് (www.evisionnews.co): കത്വപെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് കോഴിക്കോട്ട് പേ ാലീസ് വിലക്കു ലംഘിച്ചു പ്രതിഷേധ റാലി നടത്താനൊരുങ്ങി എസ്ഡിപിഐ. വിലക്ക് ലംഘിച്ചു നടത്തുന്ന മാര്‍ച്ച് തടയാന്‍ സര്‍വ്വ സന്നഹാവുമായി പൊലീസും ഒരുങ്ങിയതോടെ കോഴിക്കോട് നഗരം ഭീതിജനകമായി. കാര്യങ്ങള്‍ സംഘര്‍ഷ സാധ്യതയിലേക്ക് നീങ്ങിയാല്‍ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചേക്കും.
ആഭ്യന്തരവകുപ്പിനെ പ്രതിരോധത്തിലാക്കിയ ആഭാസ ഹര്‍ത്താലിനു പിന്നാലെ 'പൈശാചികതായാണ് ആര്‍.എസ്.എസ്, ബി.ജെ.പി ഹിന്ദ്വുത്വ ഭീകരതക്കെതിരെ തെരുവിലിറങ്ങുക' എന്ന മുദ്രാവാക്യവുമായി നേരത്തെ എസ്.ഡി.പി.ഐ കോഴിക്കോട്ട് പ്രതിഷേധ മാര്‍ച്ചും സമ്മേളനവും പ്രഖ്യാപിച്ചിരുന്നു. ഇതിനെ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ച് തടയുകയായിരുന്നു. തുടര്‍ന്ന് 30ലേക്കു മാറ്റിയ പ്രതിഷേധത്തിന് പോലീസ് വീണ്ടും അനുമതി നിഷേധിക്കുകയായിരുന്നു. എന്നാല്‍ അനുമതിയില്ലെങ്കിലും പ്രതിഷേധം നടത്തുമെന്ന നിലപാടിലാണ് എസ്.ഡി.പി.ഐ. റാലിക്കു പൊലീസ് നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ അതിനു ശേഷം നടക്കുന്ന സമ്മേളനത്തിനു അനുമതി തേടിയപ്പോള്‍ പ്രഭാഷകരുടെ ലിസ്റ്റും അവരുടെ പ്രഭാഷണത്തിന്റെ ഉള്ളടക്കവും എഴുതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
Powered by Info News For You
Comments
Post a Comment