വരാപ്പുഴ കസ്റ്റഡി മരണം; അന്വേഷണത്തിന് പ്രത്യേക സംഘം

തിരുവനന്തപുരം: (www.kvartha.com 10.04.2018) വരാപ്പുഴയില്‍ കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് ആശുപത്രിയില്‍ മരണപ്പെട്ട സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഉത്തരവായി.

ദക്ഷിണമേഖലാ എഡിജിപി അനില്‍കാന്തിന്റെ മേല്‍നോട്ടത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് തലവനായുള്ള അന്വേഷണ സംഘത്തില്‍ കോസ്റ്റല്‍ സെക്യൂരിറ്റി ഡി.ഐ.ജി. കെ.പി. ഫിലിപ്പ്, ക്രൈംബ്രാഞ്ച് അനാലിസിസ് വിഭാഗം എസ്. പി. കെ.എസ്. സുദര്‍ശന്‍, ക്രൈംബ്രാഞ്ച് എച്ച്.എച്ച്.ഡബ്ല്യു വിഭാഗം ഡി.വൈ.എസ്.പി ജോര്‍ജ് ചെറിയാന്‍ (അന്വേഷണ ഉദ്യോഗസ്ഥന്‍), കാക്കനാട് ഇന്‍ഫോപാര്‍ക്ക് വനിതാ ഇന്‍സ്‌പെക്ടര്‍ പി.കെ. രാധാമണി, എളമക്കര സബ് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് ശശി, ഏലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ എ. എല്‍ അഭിലാഷ് എന്നിവര്‍ അംഗങ്ങളാണ്.

SIT to Probe Varapuzha Custodial, Thiruvananthapuram, News, Probe, Police, Crime Branch, Crime, Criminal Case, Murder, Custody, Kerala.

ഇതു സംബന്ധിച്ച് വരാപ്പുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്വേഷണ സംഘത്തിന് അടിയന്തരമായി കൈമാറാനും സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. ഇതോടൊപ്പം ശ്രീജിത്തിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായ കേസുകളായ ക്രൈം നമ്പര്‍ 310/2018, 312/2018 എന്നീ കേസുകളും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ഉത്തരവായിട്ടുണ്ട്.

കേസില്‍ നിഷ്പക്ഷവും നീതിപൂര്‍വകവും ശാസ്ത്രീയവുമായ വിദഗ്ധ അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

Keywords: SIT to Probe Varapuzha Custodial, Thiruvananthapuram, News, Probe, Police, Crime Branch, Crime, Criminal Case, Murder, Custody, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?