പോലീസുകാരന്‍ ബൈക്കപകടത്തില്‍ മരിച്ചു

രാജപുരം: (www.kasargodvartha.com 18.04.2018) ബൈക്ക് അപകടത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മരിച്ചു. അമ്പലത്തറ പോലീസ് സ്റ്റേഷനിലെ സീനിയല്‍ സിവില്‍ പോലീസ് ഓഫീസര്‍ പനത്തടി പുലിക്കടവിലെ വാക്കില്ലത്ത് കിഴക്കേതില്‍ മധു (42) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ നെല്ലിത്തറ എച്ച്ആര്‍ഡി പരിശീലന കേന്ദ്രത്തിനു സമീപമാണ് അപകടമുണ്ടായത്.

മധു സഞ്ചരിച്ച ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു. ഉടന്‍ മംഗളൂരു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാഞ്ഞങ്ങാട് നിന്നും അമ്പലത്തറയിലേക്കു വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഭാര്യ: രജനി. മകള്‍: രഞ്ജിമ. സഹോദരങ്ങള്‍: മായ, അനില്‍കുമാര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Rajapuram, Death, Police, Police-officer, Accidental-Death, Police officer died in Bike accident
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?