മരണപ്പെട്ട അനാഥന് അന്ത്യ കര്‍മങ്ങള്‍ ചെയ്ത് എസ്‌കെഎസ്എസ്എഫ് വിഖായ ടീമിന്റെ മാതൃക


ഉപ്പള: (www.kasargodvartha.com 23.04.2018) മരണപ്പെട്ട അനാഥന് അന്ത്യ കര്‍മങ്ങള്‍ ചെയ്ത് എസ്‌കെഎസ്എസ്എഫ് വിഖായ ടീമിന്റെ മാതൃക. സുള്ള്യ ഗൂഡനടുക്ക കല്ലുകുണ്ട് എന്ന സ്ഥലത്ത് ബസ് സ്റ്റാന്‍ഡില്‍ മരണപ്പെട്ട അനാഥനായ വൃദ്ധനെയാണ് എസ്‌കെഎസ്എസ്എഫ് വിഖായ ടീമിന്റെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്. വൃദ്ധനെ ഏറ്റെടുക്കാന്‍ ആളില്ലാതായതോടെ ഗ്രാമ പഞ്ചായത്തും പോലീസും എസ്‌കെഎസ്എസ്എഫ് ഗൂടനടുക്ക ശാഖാ വിഖായ ടീമിനെ ബന്ധപ്പെടുകയായിരുന്നു.



വിഖായ ടീം യാതൊരു മടിയും കൂടാതെ വൃദ്ധന്റെ സംസ്‌കാരം നടത്താന്‍ മുന്നോട്ട് വരികയായിരുന്നു. നാട്ടില്‍ എന്ത് അടിയന്തിര കാര്യങ്ങള്‍ വന്നാലും അതിനെല്ലാം ഈ വീഖായ ടീം മുന്നിലുണ്ടാകുമെന്ന് നാട്ടുകാര്‍ പറഞ്ഞു. ടീമിന്റെ മനുഷ്യത്വപരമായ ഇടപെടല്‍ അഭിനന്ദനാര്‍ഹമായിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Uppala, Obituary, SKSSF, Model, Bus Stand, Orphan's dead body buried by SKSSF.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?