മകളുടെ ആത്മഹത്യയ്ക്ക് കാരണം ജി എസ് ടി ആണെന്ന് ടെലിഫിലിം സംവിധായിക കവിതയുടെ പിതാവ്
നിലമ്പൂര്‍: (www.kvartha.com 23.04.2018) മകളുടെ ആത്മഹത്യയ്ക്ക് കാരണം ജി എസ് ടി ആണെന്ന് ടെലിഫിലിം സംവിധായിക കവിതയുടെ പിതാവ്. ജി.എസ്.ടി മൂലമുള്ള സാമ്പത്തിക ബാധ്യതയാണ് തന്റെ മകള്‍ കവിതയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് പിതാവ് നിലമ്പൂര്‍ വഴിക്കടവ് സ്വദേശി വിജയന്‍ ആരോപിച്ചു. കവിത ബംഗളൂരുവില്‍ ബ്യൂട്ടി പാര്‍ലര്‍ തുടങ്ങാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ജി.എസ്.ടി കാരണം അത് തുടങ്ങാന്‍ സാധിച്ചില്ലെന്നും ഇതേതുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് വിജയന്‍ പോലീസിന് മൊഴി നല്‍കിയത് .
നിലമ്പൂര്‍ മുതിരിയിലെ വാടക വീട്ടില്‍ ഞായറാഴ്ച രാവിലെ പത്തരമണിയോടെയാണ് കവിതയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് പുകയും ശബ്ദവും കേട്ടതനുസരിച്ച് അയല്‍ക്കാരാണ് വിവരം പോലീസില്‍ അറിയിച്ചത്. വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. പിന്നീട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസും അഗ്‌നിശമന സേനയും വീടിന്റെ വാതില്‍ തകര്‍ത്താണ് അകത്ത് കടന്നത്. അതേസമയം പിതാവ് ആരോപിച്ചത് പോലെയുള്ള പരാമര്‍ശങ്ങളൊന്നും കവിതയുടെ ആത്മഹത്യാ കുറിപ്പിലില്ല.
എന്നെ വേണ്ടാത്ത ഈ ലോകത്ത് നിന്ന് ഞാന്‍ പോകുന്നു എന്നാണ് ആത്മഹത്യാ കുറിപ്പില്‍ എഴുതിയിരിക്കുന്നത്. വ്യക്തികളുടെ പേരും പരാമര്‍ശിച്ചിട്ടില്ല. ഭര്‍ത്താവ് പാലക്കാട് സ്വദേശി വിജേഷുമായി രണ്ട് വര്‍ഷമായി കവിത പിരിഞ്ഞു കഴിയുകയായിരുന്നു. എകമകള്‍: ചിഞ്ചു.

Keywords: Father of Tele film director who committed suicide blames GST for her death, Suicide, News, Director, Allegation, Police, GST, Kerala.
Powered by Info News For You

Comments
Post a Comment