അഞ്ച് സന്യാസിമാര്‍ക്ക് ബി ജെ പി സര്‍ക്കാര്‍ വക ക്യാബിനറ്റ് പദവി; രാഷ്ട്രീയ നേട്ടത്തിനുള്ള നീക്കമെന്ന് ആരോപണം
ഭോപ്പാല്‍: (www.kvartha.com 04.04.2018)അഞ്ച് ഹിന്ദു സന്യാസിമാര്‍ക്ക് മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്‍ ക്യാബിന റ്റ് പദവി നല്‍കി. നര്‍മ്മദ വികസനത്തിനായുള്ള പ്രത്യേക കമ്മിറ്റിയില്‍ അംഗങ്ങളാക്കിയാണ് നിയമനം.
ബാബാ നര്‍മ്മദാനന്ദജി, ഭയ്യൂജി മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ, കംപ്യൂട്ടര്‍ ബാബ എന്നിവര്‍ക്കാണ് സഹമന്ത്രിക്ക് തുല്യമായ പദവി നല്‍കിയിരിക്കുന്നത്. നര്‍മ്മദ നദിയിലെ ജല സംരക്ഷണം, തീരത്തെ വനവത്കരണം, നദീ ശുചീകരണം എന്നിവയ്ക്കായുള്ള പ്രത്യേക കമ്മിറ്റിയില്‍ അംഗങ്ങളാക്കിയാണ് നിയമനം. സഹമന്ത്രിമാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവര്‍ക്ക് ലഭിക്കും.കംപ്യൂട്ടറിന് തുല്യമായ ബുദ്ധിയാണ് തനിക്കെന്ന് സ്വയം വിശേഷിപ്പിക്കുന്നയാളാണ് സ്വാമി നാംഥേവ് ത്യാഗിയെന്ന കംപ്യൂട്ടര്‍ ബാബ. അത്യാധുനിക വാഹനങ്ങളില്‍ അനുയായികള്‍ക്കൊപ്പം യാത്ര ചെയ്ത് റിസോര്‍ട്ടുകളില്‍ സമയം ചെലവിടുന്നതാണ് ഭയ്യൂജി മഹാരാജിന്റെ പ്രധാന വിനോദം.
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബി ജെ പിയുടെ രാഷട്രീയ നേട്ടത്തിനുള്ള നീക്കമാണിതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ സന്യാസിമാരുമായി ബന്ധപ്പെട്ട എന്തിനെയും എതിര്‍ക്കുന്നത് കോണ്‍്ഗ്രസിന്റെ പതിവാണെന്നായിരുന്നു. മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന്റെ പ്രതികരണം. നേരത്തെ നര്‍മ്മദാ നദീ തീരത്തെ മരം നടീല്‍ അഴിമതിയുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റില്‍ ധര്‍ണ്ണ നടത്തുമെന്ന് സന്യാസിമാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ പ്രതിഷേധ നീക്കത്തിന് തടയിടാനാണ് സന്യാസിമാരെ ക്യാബിനെറ്റ് പദവിയില്‍ നിയമിച്ചുള്ള സര്‍ക്കാര്‍ ഉത്തരവെന്നാണ് വിലയിരുത്തപ്പെടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, News, Politics, BJP, Madya Pradesh, Bhoppal, CM, religious leaders, ministerial status.

Powered by Info News For You

Comments
Post a Comment