ജോലിക്കെന്ന് പറഞ്ഞ് പോയ കാമുകി പെണ്‍വാണിഭകേന്ദ്രത്തില്‍; തന്നെ കബളിപ്പിച്ച് മുങ്ങിയ യുവതിയെ കുത്തികൊലപ്പെടുത്തിയ യുവാവിനെതിരെ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ വിചാരണ
ഷാര്‍ജ: (www.kvartha.com 11.04.2018) ജോലിക്കെന്ന് പറഞ്ഞ് പോയ കാമുകി പെണ്‍വാണിഭകേന്ദ്രത്തില്‍ എത്തിയതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഷാര്‍ജ ക്രിമിനല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ് ശ്രീലങ്കക്കാരനായ യുവാവ്. 30 വയസുള്ള ശ്രീലങ്കന്‍ യുവാവിനെതിരെയാണ് ഷാര്‍ജ ക്രമിനല്‍ കോടതിയില്‍ വിചാരണ നടക്കുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷമായി യുവതിയുമായി വളരെ അടുത്ത ബന്ധമുണ്ടായിരുന്ന യുവാവ് ഷാര്‍ജയില്‍ സെയില്‍സ്മാനായി ജോലി ചെയ്യുകയായിരുന്നു. ഇരുവരും ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെ ഒരുമിച്ച് താമസിക്കുകയുമായിരുന്നു. അതിനിടെ അജ്മാനില്‍ താല്‍ക്കാലികമായി ജോലി ലഭിച്ചുവെന്ന് പറഞ്ഞ് യുവതി താമസസ്ഥലത്തുനിന്നും മാറി പോവുകയായിരുന്നു. എന്നാല്‍ യുവതി പോയത് ഷാര്‍ജയിലെ പെണ്‍വാണിഭ കേന്ദ്രത്തിലേക്കാണെന്ന് തിരിച്ചറിഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. കോടതിയില്‍ പ്രതി കുറ്റം നിഷേധിച്ചു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
യുവതിയും യുവാവും ഒരുമിച്ചാണ് കഴിഞ്ഞ കുറേക്കാലമായി താമസിച്ചിരുന്നത്. വീട്ടുജോലിക്കാരിയായി വന്ന യുവതി സ്‌പോണ്‍സറെ കബളിപ്പിച്ച് മുങ്ങുകയായിരുന്നു. പ്രതിയും യുവതിയും തമ്മില്‍ മൂന്നു വര്‍ഷത്തില്‍ അധികമായി പ്രണയത്തില്‍ ആയിരുന്നു. ഇരുവരും വിവാഹം കഴിക്കാനും തീരുമാനിച്ചിരുന്നുവെന്നാണ് കോടതി രേഖകള്‍ പറയുന്നത്.
സംഭവ ദിവസം, തനിക്ക് അജ്മാനില്‍ താല്‍ക്കാലികമായി ജോലി ലഭിച്ചുവെന്നും പരസ്പരം ബന്ധപ്പെടുന്നതിനായി യുവാവിന്റെ ഫോണ്‍ എടുക്കുന്നുവെന്നും പറഞ്ഞ് യുവതി പോവുകയായിരുന്നു. എന്നാല്‍ യുവതി കള്ളം പറഞ്ഞതാണെന്നും ഷാര്‍ജയില്‍ ഒരു ഏഷ്യന്‍ സ്ത്രീ നടത്തുന്ന പെണ്‍വാണിഭ കേന്ദ്രത്തിലേക്കാണ് അവര്‍ പോയതെന്നും യുവാവിന്റെ അയല്‍വാസി പറഞ്ഞു.
തുടര്‍ന്ന്, പ്രതി പ്രസ്തുത സ്ഥലത്തേക്ക് പോവുകയും യുവതിയെ ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. യുവതി എവിടെയാണുള്ളതെന്ന് തനിക്ക് അറിയാമെന്ന് പറഞ്ഞ പ്രതി, വീടിന്റെ വാതിലില്‍ മുട്ടി. വീട്ടുടമസ്ഥന്‍ വാതില്‍ തുറക്കുകയും അകത്ത് മറ്റാരും ഇല്ലെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍, യുവാവ് വിട്ടുകൊടുക്കാന്‍ തയാറായിരുന്നില്ല. ഇയാള്‍ വീണ്ടും വാതില്‍ മുട്ടി ബഹളം ഉണ്ടാക്കി. ഈ സമയം യുവതി പുറത്തുവന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റം നടക്കുകയുണ്ടായി. ഇതോടെ ഇരുവരോടും വീടുവിട്ടു പോകാന്‍ ഉടമസ്ഥന്‍ ആജ്ഞാപിച്ചു.
ഇതോടെ തന്റെ മൊബൈല്‍ ഫോണ്‍ തിരികെ നല്‍കാന്‍ യുവാവ് ആവശ്യപ്പെട്ടു. ഇതിനായി യുവതി ബാഗ് തുറക്കുമ്പോള്‍ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് യുവതിയെ കുത്തിവീഴ്ത്തുകയായിരുന്നു. മാത്രമല്ല, ശരീരത്തില്‍ നിറയെ കുത്തി മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ ചേര്‍ത്തു പിടിച്ച് ആശുപത്രിയില്‍ കൊണ്ടു പോകാന്‍ ശ്രമിച്ചു. എന്നാല്‍ ഡ്രൈവര്‍മാര്‍ ആരും അതിന് തയ്യാറായില്ല.
ഇതിനിടെ ജയിലില്‍ പോകുന്നതില്‍ നിന്നും രക്ഷപ്പെടാനായി സ്ഥലത്തു നിന്നും മുങ്ങാന്‍ ഒരു പാക്കിസ്ഥാന്‍ പൗരന്‍ നിര്‍ദേശിച്ചുവെന്നും പ്രതി കോടതിയോട് പറഞ്ഞു. എന്നാല്‍ തൊട്ടടുത്തുള്ള സ്‌റ്റേഷനില്‍ വച്ച് പോലീസ് പിടികൂടുകയായിരുന്നു. യുവതിയോട് തനിക്ക് വെറുപ്പില്ലായിരുന്നുവെന്നും അപ്പോഴുണ്ടായ ദേഷ്യത്തിലാണ് ഇത്തരമൊരു പ്രവര്‍ത്തി ചെയ്തതെന്നും യുവാവ് പറഞ്ഞു.
കാര്യങ്ങള്‍ കോടതിയെ പറഞ്ഞു മനസിലാക്കാന്‍ ഒരു വിവര്‍ത്തകനെ അനുവദിക്കണമെന്നും കൊല്ലപ്പെട്ട യുവതിയുടെ കുടുംബവുമായി ദയാധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണെന്നും പ്രതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

Keywords: Man faces trial for killing lover in UAE, Sharjah, News, Crime, Criminal Case, Court, Gulf, World.
Powered by Info News For You

Comments
Post a Comment