ഹിദായത്ത് നഗര്‍ പ്രവാസി മീറ്റും ഫുട്ബോള്‍ ഫെസ്റ്റും നാളെ
ദുബൈ (www.evisionnews.co): കാസര്‍കോട് ഹിദായത്ത് നഗര്‍ സ്വദേശികളുടെ യു.എ.ഇയിലെ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ ഹിദായത്ത് നഗര്‍ പ്രവാസി മീറ്റും ഫുട്ബോള്‍ ഫെസ്റ്റും വ്യാഴാഴ്ച നടക്കും. രണ്ടാം പ്രാവശ്യമാണ് മീറ്റ് സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള കലാ കായിക മത്സരങ്ങളും മംസാര്‍ പാര്‍ക്കില്‍ അരങ്ങേറും.
കൂടാതെ വനിതകള്‍ക്കുള്ള കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഫുടബോള്‍ ടൂര്‍ണമെന്റ് എ.എം ഗ്രൗണ്ടില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഷരീഫ്: 0509595429, ബി.ടി.ആര്‍: 9895670201.
Powered by Info News For You
Comments
Post a Comment