ഭാസ്‌കര കാരണവര്‍ വധം: മരുമകള്‍ ഷെറിന്റെ ജീവപര്യന്തം സുപ്രീം കോടതി ശരിവെച്ചു, കാമുകനുമൊത്ത് സുഖജീവിതം കൊതിച്ച ഷെറിന്‍ ആയുഷ്‌കാലം മുഴുവന്‍ കല്‍തുറങ്കില്‍

ന്യൂഡല്‍ഹി:(www.kvartha.com 09/04/2018) ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി മരുമകള്‍ ഷെറിന്റെ ജീവപര്യന്തം ശിക്ഷ സുപ്രീം കോടതി ശരിവെച്ചു. കാമുകനുമൊത്ത് സുഖജീവിതം കൊതിച്ച ഷെറിന്‍ ആയുഷ്‌കാലം മുഴുവന്‍ കല്‍തുറങ്കില്‍. മാവേലിക്കര അതിവേഗകോടതി വിധിച്ച ശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിക്കെതിരെ ഷെറിന്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് ശിക്ഷ ശരിവച്ചു കൊണ്ട് അപീല്‍ തള്ളിയത്.

മരുമകള്‍ ഷെറിനും കാമുകനും കൂട്ടാളികളും ചേര്‍ന്ന് അമേരിക്കന്‍ മലയാളിയായ ഭാസ്‌കര കാരണവരെ കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. 2009ല്‍ നടന്ന കൊലപാതക സമയത്ത് ഷെറിന്‍ മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. വിചാരണ കോടതിയില്‍ നല്‍കിയ മൊഴിയില്‍ ഷെറിന്‍ കൂട്ടുപ്രതികളുമായി ചേര്‍ന്ന് കുറ്റം നടത്തിയതായി സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

News, New Delhi, National, High Court, Supreme Court of India, Bhaskara murder case; supreme court rejected accused daughter in law's petition

ഷെറിനൊപ്പം കേസില്‍ പ്രതികളായ ബാസിത് അലിക്കും മറ്റു രണ്ടുപേര്‍ക്കും ജീവപര്യന്തം തടവും 80,000 രൂപ പിഴയുമാണ് വിചാരണ കോടതി ശിക്ഷ വിധിച്ചിരുന്നത്.

കൊലപാതകം നടത്തിയത് പുറത്തു നിന്നെത്തിയ ആളാണെന്നും കേസില്‍ തന്നെ കുടുക്കിയതാണെന്നുമായിരുന്നു സുപ്രിം കോടതിയില്‍ ഷെറിന്റെ വാദം. എന്നാല്‍ കൃത്യം നടക്കുമ്പോള്‍ വീട്ടില്‍ കാരണവര്‍ക്ക് പുറമെ ഷെറിന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് ജസ്റ്റിസ്മാരായ എസ്എ ബോബ്ഡെ, എല്‍ നാഗേശ്വര്‍ റാവു എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

കേരളമനസാക്ഷിയെ ഞെട്ടിച്ച കേസില്‍ മാവേലിക്കര അതിവേഗ കോടതിയില്‍ ശിക്ഷ വിധിച്ചിരുന്നെങ്കിലും ഷെറിന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. എന്നാല്‍ ഹൈക്കോടതി അപ്പീല്‍ തള്ളിയതിനെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, High Court, Supreme Court of India, Bhaskara murder case; supreme court rejected accused daughter in law's petition


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?